ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 28 ഏപ്രിൽ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41016gphss (സംവാദം | സംഭാവനകൾ)
ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ
വിലാസം
വാളത്തുംഗല്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
28-04-201041016gphss




കൊല്ലംനഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും 9 കിലോമീറ്റര്‍കിഴക്ക്തെക്കായിസ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍വിദ്യാലയമാണ് ഗവ.വി.എച്ച്.എസ്.എസ്. ഫോര്‍ ഗേള്‍സ് വാളത്തുംഗല്‍'. "വാളത്തുംഗല്‍ ഗേള്‍സ്" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1867-ല്‍ ആണ് സര്‍ക്കാര്‍ ഇവിടെ ഒരു നാട്ടുഭാ​ഷാവിദ്യാലയംആരംഭിച്ചത്. വളര്‍ച്ചയുടെഒരുഘട്ടത്തില്‍ അത് ഏഴാം ക്ലാസ്സുവരെയുള്ള വെര്‍ണ്ണാക്കുലര്‍മിഡില്‍ സ്കൂള്‍ആയിരുന്നു.1948-ല്‍ തിരുവിതാംകൂറില്‍ജനകീയസര്‍ക്കാര്‍ വന്നപ്പോള്‍വെര്‍ണ്ണാക്കുലര്‍മിഡില്‍ സ്കൂളിനേയുംഏകീകരിച്ച്ഒരേപാഠ്യപദ്ധതിയില്‍ അദ്ധ്യായനം നടത്തുന്നമിഡില്‍ സ്കൂളാക്കി. സ്കൂള്‍വിദ്യാഭ്യാസംമാതൃഭാഷയിലൂടെതന്നെയാകണംഎന്നതത്വത്തെ അടിസ്ഥാനമാക്കിഹൈസ്കൂളിലേയുംപാഠ്യപദ്ധതിഏകീകരിച്ചു. നാട്ടുകാരുടെ സഹകരണവും അദ്ധ്യാപകരുടെ ആത്മാര്‍ത്ഥതയും സമര്‍പ്പണമനോഭാവവും ഒത്തുചേര്‍ന്നപ്പോള്‍ സ്കൂളിന്‍റെ യശസ്സ് ഉയര്‍ന്നു. സര്‍ക്കോരും നാട്ടുകാരും ചേര്‍ന്ന് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ തികയാതെ വന്നപ്പോള്‍ പന ബും ഓലയും മുളയും കൊണ്ടുള്ള താത്കാലിക ഷെഡുകള്‍ കെട്ടിയുണ്ടാക്കി. ആറു ക്ലാസുകള്‍ വീതം നടത്താവുന്ന ഏഴു ഷെഡുകള്‍ കെട്ടിയിട്ടും കുട്ടികളെ ഉള് ്കൊള്ളാന്‍ കഴിഞ്ഞില്ല. നാലായിരത്തിലധികം കുട്ടികളായപ്പോള്‍ സെഷണല്‍ സിസ്റ്റം ഏര്‍ പ്പെടുത്തി. കാലത്തു ഹൈസ്കൂള്‍ വിഭാഗവും ഉച്ചതിരിഞ്ഞ് U.P. വിഭാഗവും പ്രവര്‍ത്തിക്കുവാന്‍ തുടങ്ങി. 1964 ല്‍ ബോയ്സ്, ഗേള്‍സ്, പ്രൈമറി എന്ന നിലയില്‍ ഭരണവിഭജനം നടത്തിയെങ്കിലും മൂന്നും ഒരേകോമ്പൊണ്ടില്‍ത്തന്നെ 1968 വര പ്രവര്‍ത്തിച്ചു.
1969 ല്‍ പ്രൈമറിക്കും ഗേള്‍സ് സ്കൂളിനുംപ്രത്യേകം കോമ്പൊണ്ടും കെട്ടിടങ്ങളും ലഭിച്ചു. 2000-ത്തില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററിസ്കൂളായി ഉയര്‍ന്നു. PTA യുടേയും നാട്ടുകാരുടേയും കഠിനമായ അദ്ധ്വാനം ഇതിന് പിന്നില്‍ ഉണ്ടായിരുന്നു. അഗ്രികള്‍ച്ചര്‍, MLT, എന്ന രണ്ട് തൊഴില്‍ പരിശീലനമാണ് ഇവിടെ നടക്കുന്നത്. 137 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിറന്ന ഒരു സരസ്വതീ ക്ഷേത്രം മൂന്ന് കൈവഴികളിലായി പിരിഞ്ഞ് രൂപപ്പെട്ടഇ വിദ്യാലയസമുച്ചയം ഈനാടിന്‍റെ ഐശ്വര്യഗോപുരങ്ങളാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : രാഘവന്പിളള , സരസ്വതി , ജയ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

NH 47 നിന്നും 4 കി.മി. അകലത്തായി തിരുമുക്കു - കൂട്ടികട റോഡില്‍ "വാളത്തുംഗല്‍" എന്ന സ്ഥലത്തു സ്ഥിതിചെയ്യുന്നു.

<googlemap version="0.9" lat="8.858056" lon="76.628153" zoom="18" width="300" height="300" selector="no" controls="none"> 8.85838, 76.628244 ഗവ.വി. എച്ച്. എസ്.ഫോര്‍ ഗേള്‍സ് . വാളത്തുംഗല്‍ </googlemap>