ചെറുവാഞ്ചേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/പാടാം

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാടാം

കൊറോണ എന്നൊരു വൈറസ്
കേരള നാട്ടിൽ പടർന്നപ്പോൾ
കേരളമങ്ങു ഭീതിയിലായി
ലോകത്തെവിടെ തിരിഞ്ഞാലും
കോവിഡിന് വിശേഷങ്ങൾ മാത്രം
ദിനമോരോന്നു കഴിയുമ്പോൾ
കോവിഡിന് മരണങ്ങൾ കൂടുന്നു
ഉറ്റവരില്ല ഉടയവരില്ല സ്വന്തവുമില്ല ബന്ധവുമില്ല
നെഞ്ച് പിളർന്നു തകർന്നീടുന്നു
ജീവൻ കോവിഡ് എടുക്കുന്നു
പിന്നീട് ഓർമകളിൽ അവർ നിലനിൽക്കുന്നു
ജനങ്ങളെല്ലാം ഭയന്ന് വിറച്ചീടുന്നു
കാലചക്രത്തിൻ ഗതി മാറീടുന്നു
ഗതാഗതമെല്ലാം അടച്ചീടുന്നു
ആളും അനക്കവും ഒന്നുമില്ല
എങ്ങും'അലഞ്ഞു നടന്നീടാതെ
നമ്മുടെ വീട്ടിൽ കഴിഞ്ഞിടേണം
കാറ്റും വെളിച്ചവും കഥപറയും
സുന്ദരമൊരു കേരളത്തിന്
സുന്ദര സ്വപ്നം കണ്ടീടാം .

 

ഫാത്തിമ സലിം ഇ കെ
2 A ചെറുവാഞ്ചേരി വെസ്റ്റ് എൽ പി സ്കൂൾ , കണ്ണൂർ , കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത