ഫലകം:മന്ത്രിസഭകൾ

Schoolwiki സംരംഭത്തിൽ നിന്ന്
04:22, 25 ഏപ്രിൽ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Grftvhss (സംവാദം | സംഭാവനകൾ) (പുതിയ താള്‍: <div class="messagebox cleanup metadata plainlinks"> {| style="width:100%;background:none" |ഈ ലേഖനം 1949 മുതൽ ഇന്നു വരെയു…)

ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായി നിയമനിർമ്മാണസഭ രൂപവത്കരിച്ചത് തിരുവതാംകൂറിലാണ്. 1888 മാർച്ച് 30-നാണ് എട്ടംഗങ്ങളുള്ള ലെജിസ്ലേറ്റിവ് കൌൺസിലിനു രൂപം നൽകുന്നതായി തിരുവതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മ വിളംബരം പുറപ്പെടുവിക്കുന്നത്. മൂന്നു വർഷമായിരുന്നു കൌൺസിലിന്റെ കാലാവധി. 1888 ഓഗസ്റ്റ് 23-ന് തിരുവതാംകൂർ ദിവാന്റെ മുറിയിലാണ് ആദ്യത്തെ ലെജിസ്ലേറ്റിവ് കൌൺസിൽ യോഗം കൂടിയത്. 1888 മുതൽ 1891 വരെയുള്ള ആദ്യ കാലാവധിക്കുള്ളിൽ 32 തവണ കൌൺസിൽ സമ്മേളിച്ചു. ഇക്കാലയളവിൽ ഒട്ടേറെ ജനകീയ സമരങ്ങൾക്കും തിരുവതാംകൂർ വേദിയായി. ഭരണത്തിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനായി 1891-ൽ മലയാളി മെമ്മോറിയൽ എന്ന ചരിത്രപ്രധാനമായ രേഖ ഒപ്പുവയ്ക്കപ്പെട്ടു. 1898-ൽ ലെജിസ്ലേറ്റിവ് കൌൺസിലിന്റെ അംഗസംഖ്യ പതിനഞ്ചായി ഉയർത്തി.

1904 ആയപ്പോഴേക്കും ശ്രീമൂലം പ്രജാസഭ എന്ന പേരിൽ കുറച്ചുകൂടി വിപുലമായ മറ്റൊരു പ്രതിനിധി സഭയ്ക്ക് രാജാവ് രൂപം നൽകി. നൂറംഗങ്ങളുള്ള പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുത്തത് വാർഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഓരോ താലൂക്കിൽ നിന്നും ഈരണ്ടു പ്രതിനിധികൾ വീതം ജില്ലാ ഭരണാധികാരികൾ നാമനിർദ്ദേശം ചെയ്താണ് പ്രജാസഭാംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത്. 1905 മെയ് 1- സുപ്രധാനമായ ഒരു വിളംബരത്തിലൂടെ പ്രജാസഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്കു നൽകപ്പെട്ടു. എന്നാൽ ഇവിടെയും വരുമാനവും വിദ്യാഭ്യാസ യോഗ്യതകളുമാണ് വോട്ടവകാശത്തെ നിർണ്ണയിച്ചത്. വോട്ടവകാശമുള്ളവർ പ്രജാസഭയിലെ 100 അംഗങ്ങളിൽ 77 പേരേ തിരഞ്ഞെടുത്തു. ബാക്കി 23 പേർ നാമനിർദ്ദേശം ചെയ്യപ്പെടുകയായിരുന്നു. കൌൺസിലിലേക്ക് മത്സരിക്കാൻ പിന്നീടു സ്ത്രീകൾക്ക് അനുവാദം നൽകി. നിവർ‍ത്തന പ്രക്ഷോഭത്തെ തുടർ‍ന്ന് ഒരുരൂപ കരം തീരുവയുള്ള എല്ലാവർ‍ക്കും വോട്ടവകാശം ലഭിച്ചു. 1932-ൽ ലെജിസ്ലേറ്റീവ് കൌൺസിലിനെ ഉപരിസഭയും ശ്രീമൂലം പ്രജാസഭയെ അധോസഭയുമാക്കി. 1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയതോടെ രണ്ടുസഭകളും ഇല്ലാതായി. പകരം പ്രായപൂർ‍ത്തിവോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ 1948-ൽ 120 അംഗ തിരുവിതാംകൂർ‍ കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി നിലവിൽ വന്നു. ഇതും നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലാദ്യമായിരുന്നു. ഇതൊക്കെയാണെങ്കിലും മഹാരാജാവ് തന്നെയായിരുന്നു ഭരണഘടനാ പ്രകാരമുള്ള മേധാവി.

തിരുവിതാംകൂർ കൊച്ചി ലയനം

1949 ജൂലൈ ഒന്നിന് അയൽ നാട്ടുരാജ്യങ്ങളായ കൊച്ചിയും തിരുവിതാംകൂറും യോജിച്ച് തിരു-കൊച്ചി സംസ്ഥാനം നിലവിൽ വന്നത് ഐക്യകേരളത്തിലേക്കുളള ആദ്യചുവടുവെപ്പായി. ലയനത്തിനനുസൃതമായി നിലവിലുണ്ടായിരുന്ന മന്ത്രിസഭ പുന:സംഘടിപ്പിക്കപ്പെട്ടു.

1949 ലെ മന്ത്രിമാരുടെ സമിതി

പ്രീമിയർ എന്നറിയപ്പെട്ടിരുന്നത് മുഖ്യമന്ത്രിക്ക് തത്തുല്യമയ പദവിയാണ്. 1949 ജൂലൈ 1 മുതൽ 1951 മാർച്ച് 1 വരെയായിരുന്നു ഈ മന്ത്രിസഭയുടെ കാലാവധി. മന്ത്രിമാർ പലരും അതിനു മുന്നേ തന്നെ രാജിവച്ചൊഴിഞ്ഞു. മന്ത്രിസഭ താഴെക്കാണുന്ന പ്രകാരം ആയിരുന്നു.

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 പറൂർ ടി.കെ. നാരായണപിള്ള പ്രീമിയർ (മുഖ്യമന്ത്രി)
2 ഇക്കണ്ട വാര്യർ ഭൂമി, കൃഷി
3 എ. ജെ. ജോൺ സാമ്പത്തികം, റവന്യൂ
4 കെ. അയ്യപ്പൻ പൊതുഭരണം
5 പനമ്പിള്ളി ഗോവിന്ദമേനോൻ തൊഴിൽ, പൊതു വിതരണം, വിദ്യാഭ്യാസം
6 ഇ.കെ. മാധവൻ -
7 ആനി മസ്കരീൻ ആരോഗ്യം, ഊർജ്ജം
8 ഇ. ജോൺ ഫിലിപ്പോസ് കൃഷി, പൊതു മരാമത്ത്, ദൂര വിനിമയം
9 എൻ. കുഞ്ഞുരാമൻ വ്യവസായം, എക്സൈസ്

1951 ലെ മന്ത്രിസഭ

സി. കേശവൻ മുഖ്യമന്ത്രിയായി രൂപമെടുത്ത മന്ത്രിസഭ.

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 സി. കേശവൻ മുഖ്യമന്ത്രി
2 പറൂർ ടി.കെ. നാരായണപിള്ള ഭക്ഷ്യം വിദ്യാഭ്യാസം, തൊഴിൽ
3 എം.എ. കോര സാമ്പതികം ഭക്ഷ്യം
4 എ. ജെ. ജോൺ റവന്യൂ, സാമ്പത്തികം, ആരോഗ്യം
5 ജി. ചന്ദ്രശേഖരൻ പിള്ള പൊതു മരാമത്ത്
6 എൽ. എം. പൈലി റവന്യൂ, വിദ്യാഭ്യാസം
7 പി.കെ. കൃഷ്ണൻകുട്ടി മേനോൻ വ്യവസായം, തൊഴിൽ

1952-ലെ മന്ത്രിസഭ

1952 മാർച്ച് 12 മുതൽ 1953 സെപ്റ്റംബർ 24 വരെ

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 എ. ജെ. ജോൺ മുഖ്യമന്ത്രി
2 ടി.എം. വർഗീസ് അഭ്യന്തരം
3 പനമ്പിള്ളി എം. ഗോവിന്ദമേനോൻ സാമ്പതികം പൊതു വിതരണം
4 കളത്തിൽ കെ. വേലായുധൻ നായർ ഗതാഗതം, പൊതുമരാമത്ത്
5 വി. മാധവൻ ആരോഗ്യം, വൈദ്യമേഖല
6 കെ. കൊച്ചുകുട്ടൻ സ്വയം ഭരണം
7 ചിദംബരനാഥ നാടാർ റവന്യൂ, വനം

1954-ലെ മന്ത്രിസഭ

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 എ. താണുപിള്ള മുഖ്യമന്ത്രി
2 എ. അച്യുതൻ പൊതുമരാമത്ത്, ഗതാഗതം
3 പി.എസ്. നടരാജപിള്ള‍ സാമ്പത്തികം റവന്യൂ
4 പി.കെ. കുഞ്ഞു സ്വയം ഭരണം, പൊതുജനാരോഗ്യം, വൈദ്യമേഖല

1955-ലെ മന്ത്രിസഭ

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 പനമ്പിള്ളി ഗോവിന്ദമേനോൻ മുഖ്യമന്ത്രി
2 എ. ജെ. ജോൺ അഭ്യന്തരം, ഭക്ഷ്യം, പൊതുവിതരണം, വനം
3 എ. കൊച്ചുകുട്ടൻ സ്വയം ഭരണം
4 എ.എ. റഹീം ആരോഗ്യം, വൈദ്യമേഖല, കൃഷി
5 കെ.ഐ. വേലായുധൻ പൊതുമരാമത്ത്, ഗതാഗതം, വൈദ്യുതി

ഐക്യകേരളം നിലവിൽ വന്ന ശേഷം

1957-1959 (ആദ്യത്തെ മന്ത്രി സഭ)

പ്രമാണം:First ministry.jpg
കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയിലെ അംഗങ്ങൾ, ഇടത്തു നിന്ന്: ടി.എ. മജീദ്‌, വി.ആർ. കൃഷ്ണയ്യർ, കെ.പി. ഗോപാലൻ, ടി.വി. തോമസ്‌, ഡോ. എ.ആർ മേനൊൻ, ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌, സി. അച്യുതമേനോൻ, കെ.ആർ. ഗൗരി, ജോസഫ് മുണ്ടശ്ശേരി,കെ.സി. ജോർജ്ജ്‌, പി.കെ. ചാത്തൻ

ഏപ്രിൽ 5 1957 മുതൽ ജുലൈ 31 1959 വരെ. ഏഷ്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്റ്റ്‌ മന്ത്രിസഭ എന്ന ഖ്യാതിയും ഈ മന്ത്രിസഭയ്ക്കാണ്‌.(ലോകത്തിലെ ആദ്യത്തേത്‌ 1953 ദക്ഷിണ അമേരിക്കയിലെ ഗയാനയിൽ തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ ചണ്‌ഢി ജഗന്റെ നേതൃത്വത്തിൽ നിലവിൽവന്ന മന്തിസഭയാണ്.[1] 126 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുണ്ടായിരുന്ന ഈ നിയമസഭയിൽ 60 സി.പി.ഐ. അംഗങ്ങളും 5 സി.പി.ഐ. സ്വതന്ത്രന്മാരും ചേർന്ന് 65 അംഗങ്ങളൂടെ സംഖ്യാബലമായിരുന്നു ആദ്യത്തെ മത്രിസഭയിലെ ഭരണകക്ഷിക്ക്. ഈ മന്ത്രിസഭയിലെ നിയമവകുപ്പ് മന്ത്രിയായിരുന്ന വി. ആർ. കൃഷ്ണയ്യർ, ആരോഗ്യവകുപ്പ് മന്ത്രി ഡോ. എ. ആർ മേനോൻ, വിദ്യാഭ്യാസവകുപ്പ് മന്ത്രി ജോസഫ് മുണ്ടശ്ശേരി എന്നീ മൂന്ന് മന്ത്രിമാർ അവരവരുടെ മേഖലയിൽ കഴിവ് തെളിച്ചവരുമായിരുന്നു. അംഗങ്ങളുടെ ശരാശരി പ്രായം വളരെ കുറവും ആയിരുന്നു. ഈ മന്ത്രിസഭയിലെ റവന്യൂ- എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന ഗൗരിയമ്മയ്ക്ക് പ്രായം 38 വയ്സ്സുമാത്രമായിരുന്നു. സഭയിലെ ഡപ്യൂട്ടി സ്പീക്കറായിരുന്നു കെ.ഒ. അയിഷാഭായി. നിയമസഭാംഗമായി ആദ്യം സത്യപ്രതിജ്ഞചെയ്തത് റോസമ്മ പുന്നൂസ്ആയിരുന്നു[2].

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ മുഖ്യമന്ത്രി
2 സി. അച്യുതമേനോൻ സാമ്പത്തികം
3 ടി.വി. തോമസ്‌ ഗതാഗതം, തൊഴിൽ
4 കെ.സി. ജോർജ്ജ്‌ ഭക്ഷ്യം, വനം
5 കെ.പി. ഗോപാലൻ വ്യവസായം
6 ടി.എ. മജീദ്‌ പൊതുമരാമത്ത്‌
7 പി.കെ. ചാത്തൻ സ്വയം ഭരണം
8 ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസം, സഹകരണം
9 കെ.ആർ. ഗൗരി റവന്യൂ, ഏക്സൈസ്‌
10 വി.ആർ. കൃഷ്ണയ്യർ നിയമം, വിദ്യുച്ഛക്തി
11 ഡോ. എ.ആർ മേനൊൻ ആരോഗ്യം

1960ലെ മന്ത്രിസഭ

ഫെബ്രുവരി 22 1960 മുതൽ സെപ്റ്റംബർ 26 1962ല് രാഷ്ട്രപതി പിരിച്ചു വിടുന്നതു വരെ.

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 പട്ടം താണുപിള്ള മുഖ്യമന്ത്രി
2 ആർ. ശങ്കർ സാമ്പത്തികം
3 പി.ടി. ചാക്കോ അഭ്യന്തരം
4 പി.പി. ഉമ്മർ കോയ വിദ്യാഭ്യാസം
5 കെ.ടി. അച്യുതൻ ഗതാഗതം, തൊഴിൽ
6 ഇ.പി. പൗലോസ് കൃഷി, ഭക്ഷ്യം
7 വി.കെ. വേലപ്പൻ ആരോഗ്യം, വിദ്യുത്ച്ഛക്തി (ഓഗസ്റ്റ്-ല് അന്തരിച്ചു)
8 കെ. ദാമോദരമേനോൻ വ്യവസായം
9 കെ. കുഞ്ഞമ്പു ഹരിജനോദ്ധാരണം, രജിസ്ട്രേഷൻ
10 ഡി. ദാമോദരൻ പോറ്റി പൊതു മരാമത്ത്
11 കെ. ചന്ദ്രശേഖരൻ നിയമം, റവന്യൂ

1962ലെ മന്ത്രിസഭ

(1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ) പട്ടം താണുപിള്ള ഗവർണരായി നിയമനം ലഭിച്ചതിനാൽ രാജി വയ്ക്കുകയും പുതിയ മന്ത്രിസഭ അധികാരത്തിൽ വരികയും ചെയ്തു

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 ആർ. ശങ്കർ മുഖ്യമന്ത്രി
2 പി.ടി. ചാക്കോ അഭ്യന്തരം, നിയമം, റവന്യൂ
3 പി.പി. ഉമ്മർ കോയ പൊതു ഭരണം, മത്സ്യബന്ധനം, പൊതു മരാമത്ത്
5 കെ.ടി. അച്യുതൻ ഗതാഗതം, തൊഴിൽ
6 ഇ.പി. പൗലോസ് കൃഷി, ഭക്ഷ്യം
7 വി.കെ. വേലപ്പൻ ആരോഗ്യം, വിദ്യുത്ച്ഛക്തി (1962 ഓഗസ്റ്റ് 26നു അന്തരിച്ചു)
8 കെ. ദാമോദരമേനോൻ വ്യവസായം
9 കെ. കുഞ്ഞമ്പു ഹരിജനോദ്ധാരണം, രജിസ്ട്രേഷൻ
10 ഡി. ദാമോദരൻ പോറ്റി പൊതു മരാമത്ത്
11 കെ. ചന്ദ്രശേഖരൻ നിയമം, റവന്യൂ

1967-1969

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രി
2 കെ.ആർ. ഗൗരി റവന്യൂ, ഭക്ഷ്യം, പൊതുവിതരണം
3 ഇ.കെ. ഇമ്പിച്ചിബാവ ഗതാഗതം, ദൂരവിനിമയം
4 എം.കെ. കൃഷ്ണൻ വനം, ഹരിജനക്ഷേമം
5 പി.ആർ. കുറുപ്പ് ജലസേചനം, സഹകരണം (1969 ഒക്ടോബർ 21 ന് രാജിവച്ചു)
6 പി.കെ. കുഞ്ഞ് ധനകാര്യം (1969 മേയ് 13ന് രാജിവച്ചു)
7 സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസം (1969 ഒക്ടോബർ 21 ന് രാജിവച്ചു)
8 എം.പി.എം. അഹമ്മദ് കുരിക്കൾ പഞ്ചായത്ത്, ഗ്രാമവികസനം (1969 ഒക്ടോബർ 21 ന് രാജിവച്ചു)
9 എം.എൻ. ഗോവിന്ദൻ നായർ കൃഷി, വിദ്യുച്ഛക്തി (1969 ഒക്ടോബർ 21 ന് രാജിവച്ചു)
10 ടി.വി. തോമസ് വ്യവസായം (1969 ഒക്ടോബർ 21 ന് രാജിവച്ചു)
11 ബി. വെല്ലിംങ്ടൻ ആരോഗ്യം (1969 ഒക്ടോബർ 21 ന് രാജിവച്ചു)
12 ടി.കെ. ദിവാകരൻ പൊതുമരാമത്ത് (1969 ഒക്ടോബർ 21 ന് രാജിവച്ചു)
13 മത്തായി മാഞ്ഞൂരാൻ തൊഴിൽ (1969 ഒക്ടോബർ 21 ന് രാജിവച്ചു)
14 അവുക്കാദർ കുട്ടി നഹ പഞ്ചായത്ത് (1969 ഒക്ടോബർ 21 ന് രാജിവച്ചു)

1969-1970

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 സി. അച്യുതമേനോൻ മുഖ്യമന്ത്രി
1 കെ.ടി. ജേക്കബ് റവന്യൂ
1 പി. രവീന്ദ്രൻ വ്യവസായം, തൊഴിൽ
2 സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസം,അഭ്യന്തരം
3 കെ. അവുക്കാദർ കുട്ടി നഹ തദ്ദേശ സ്വയംഭരണം
4 എൻ.കെ. ശേഷൻ ധനകാര്യം
5 ഒ. കോരൻ ജലസേചനം, കൃഷി
5 കെ. എം. ജോർജ്ജ് ഗതാഗതം, ആരോഗ്യം

1970-1977

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
സി. അച്യുതമേനോൻ മുഖ്യമന്ത്രി
1 എൻ.ഇ. ബലറാം വ്യ്വസായം73 സെപ്റ്റംബർ 24 ന് രാജിവച്ചു
2 പി.കെ. രാഘവൻ ഹരിജനക്ഷേമം, ഭവനനിർമ്മാണം 71 സെപ്റ്റംബർ 24 ന് രാജിവച്ചു.
3 പി.എസ്. ശ്രീനിവാസൻ ഗതാഗതം, വൈദ്യുതി 71 സെപ്റ്റംബർ 24 ന് രാജിവച്ചു.
4 ടി,കെ, ദിവാകരൻ പൊതുമരാമത്ത്, ടൂറിസം 76 ജനുവരി 19ന് രാജിവച്ചു.
5 ബേബി ജോൺ റവന്യൂ, തൊഴിൽ
6 സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസം, അഭ്യന്തരം 73 മാർച്ച് 1 ന് രാജിവച്ചു
7 കെ. അവുക്കാദർ കുട്ടി നഹ തദ്ദേശ സ്വയംഭരണം, ഭക്ഷ്യം
8 എൻ.കെ. ബാലകൃഷ്ണൻ കൃഷി, ആരോഗ്യം, സഹകരണം
9 എം.എൻ. ഗോവിന്ദൻ നായർ ഗതാഗതം, വൈദ്യുതി, ഭവനം 71 സെപ്റ്റംബർ 25 മുതൽ
10 ടി.വി. തോമസ് വ്യവസായം 71 സെപ്റ്റംബർ 25 മുതൽ
11 കെ. കരുണാകരൻ അഭ്യന്തരം 71 സെപ്റ്റംബർ 25 മുതൽ
12 കെ.ടി ജോർജ്ജ് ധനകാര്യം 71 സെപ്റ്റംബർ 25 മുതൽ 72 ഏപ്രിൽ 3ന് മരിക്കുന്നതു വരെ
13 വക്കം പുരുഷോത്തമൻ കൃഷി, തൊഴിൽ 71 സെപ്റ്റംബർ 25 മുതൽ
14 കെ.ജി. അടിയോടി വനം, ഭക്ഷ്യം, ധനകാര്യം 71 സെപ്റ്റംബർ 25 മുതൽ
15 വി. ഈച്ചരൻ ഹരിജനക്ഷേമം, ഗ്രാമ വികസനം 71 സെപ്റ്റംബർ 25 മുതൽ
16 പോൾ പി. മാണി ഭക്ഷ്യം, പൊതുവിതരണം 72 മേയ് 16 മുതൽ
17 ചക്കീരി അഹമ്മദ്കുട്ടി വിദ്യാഭ്യാസം, 73 മാർച്ച് 2 മുതൽ
18 കെ.എം. മാണി ധനകാര്യം, 75 ഡിസംബർ 26 മുതൽ
19 ആർ. ബാലകൃഷ്ണപിള്ള ഗതാഗതം, 75 ഡിസംബർ 26 മുതൽ 76 ജൂൺ 25ല് രാജിവക്കുന്നവരെ
20 കെ. പങ്കജാക്ഷൻ പൊതുമരാമത്ത്, 76 ഫെബ്രുവരി 4 മുതൽ
21 കെ.എം. ജോർജ്ജ് ഗതാഗതം, 76 ജൂൺ 26 മുതൽ 76 ഡിസംബർ 26ന് മരിക്കുന്നവരെ
22 കെ. നാരായണക്കുറുപ്പ് ഗതാഗതം, 77 ജനുവരി 26 മുതൽ

1977-1977

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 കെ. കരുണാകരൻ മുഖ്യമന്ത്രി

1977-1978

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 എ.കെ. ആന്റണി മുഖ്യമന്ത്രി

1978-1979

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 പി.കെ. വാസുദേവന് നായർ മുഖ്യമന്ത്രി

1979-1979

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 സി. എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രി

1980-1981

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 ഇ.കെ. നായനാർ മുഖ്യമന്ത്രി

1981-1982

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 കെ. കരുണാകരൻ മുഖ്യമന്ത്രി
2 സി. എച്ച്‌. മുഹമ്മദ്‌ കോയ സഹ.മുഖ്യമന്ത്രി(സെപ്റ്റംബർ 28, 1983-ന്‌ അന്തരിച്ചു)
3 കെ. കെ ബാലകൃഷ്ണൻ ഗതാഗതം(ഓഗസ്റ്റ്‌ 29, 1983-ന്‌ രാജിവെച്ചു)
4 എം.പി. ഗംഗാധരൻ ജലസേചനം(മാർച്ച്‌ 12, 1986-ന്‌ രാജിവെച്ചു)
5 സി.വി. പത്മരാജൻ
6 സിറിയക്‌ ജോൺ
7 കെ.പി. നൂറുദ്ധീൻ
8 വയലാർ രവി
9 ഇ. അഹമ്മദ്‌
10 യു.എ. ബീരാൻ
11 ടി.എം. ജേക്കബ്‌
12 പി.ജെ. ജോസഫ്‌
13 ആർ. ബാലകൃഷ്ണ പിള്ള
14 കെ.എം. മാണി
15 എം. കമലം
16 കെ.ജി.ആർ. കാർത്ത
17 എൻ. ശ്രീനിവാസൻ

1982-1987

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 കെ. കരുണാകരൻ മുഖ്യമന്ത്രി
2 സി.എച്ച്. മുഹമ്മദ് കോയ ഉപമുഖ്യമന്ത്രി
3 കെ.കെ. ബാലകൃഷ്ണൻ ഗതാഗതം
4 എം.പി. ഗംഗാധരൻ ജലസേചനം
5 സി.വി. പത്മരാജൻ‍ സാമൂഹ്യവികസനം
6 സിറിയക്ക് ജോൺ‍ കൃഷി
7 കെ.പി. നൂറുദ്ദീൻ വനം വകുപ്പ്

1987-1991

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 ഇ.കെ. നായനാർ മുഖ്യമന്ത്രി
2 ബേബി ജോൺ ജലസേചനം
3 കെ. ചന്ദ്രശേഖരൻ വിദ്യാഭ്യാസം, നിയമം
4 ഇ ചന്ദ്രശേഖരൻ നായർ ഭക്ഷ്യം, പൊതുവിതരണം
5 കെ.ആർ. ഗൗരിയമ്മ വ്യവസായം
6 ടി കെ ഹംസ പൊതുമരാമത്ത്,
7 ലോനപ്പൻ നമ്പാടൻ
8 നീലലോഹിതദാസൻ നാടാർ കായികരംഗം
9 കെ പങ്കജാക്ഷൻ തൊഴിൽ
10 പി. കെ. രാഘവൻ ഹരിജനക്ഷേമം
11 വി വി രാഘവൻ കൃഷി
12 ടി കെ രാമകൃഷൻ സഹകരണം
13 കെ. ശങ്കരനാരായണൻ പിള്ള ഗതാഗതം
14 എ. സി. ഷണ്മുഖദാസ്‌ ആരോഗ്യം
15 ടി. ശിവദാസമേനോൻ വിദ്യുച്ചക്തി, ഗ്രാമവികസനം
16 പി. എസ്‌. ശ്രീനിവാസൻ റവന്യു, ടൂറിസം
17 വി. ജെ. തങ്കപ്പൻ തദ്ദേശസ്വയംഭരണം
18 വി. വിശ്വനാഥമേനോൻ ധനകാര്യം
19 എം പി വീരേന്ദ്രകുമാർ‍ വനം
20 എം എൻ ജോസഫ്‌ വനം

1991-1995

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 കെ. കരുണാകരൻ മുഖ്യമന്ത്രി

1995-1996

ക്രമം മന്ത്രിമാരുടെ പേര് വകുപ്പ്
1 എ.കെ. ആന്റണി മുഖ്യമന്ത്രി

1996-2001

ക്രമം മന്ത്രിമാരുടെ പേർ വകുപ്പ്
1 ഇ.കെ. നായനാർ മുഖ്യമന്ത്രി, വിവരസാങ്കേതികവിദ്യ, ആഭ്യന്തരം
2 പിണറായി വിജയൻ (ആദ്യകുറച്ചുകാലം) വിദ്യുത്ചക്തി,
3 എസ്. ശർമ (പിണറായി വിജയനുശേഷം) വിദ്യുത്ചക്തി,
4 ശിവദാസമേനോൻ ധനകാര്യം,
5 പിജെ ജോസഫ് വിദ്യാഭ്യാസം, പൊതുമരാമത്ത്,

2001-2004

ക്രമം മന്ത്രിമാരുടെ പേർ വകുപ്പ്
1 എ.കെ. ആന്റണി മുഖ്യമന്ത്രി, ആഭ്യന്തരം
2 കെ.ആർ. ഗൗരിയമ്മ കൃഷി
3 പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായം, ഐടി,
4 എം.കെ.മുനീർ പൊതുമരാമത്ത്,
5 ചെർക്കളം അബ്ദുള്ള (കുറച്ചുകാലം) തദ്ദേശസ്വയംഭരണം,
6 കുട്ടി അഹമ്മദ് കുട്ടി (കുറച്ചുകാലം) തദ്ദേശ സ്വയംഭരണം,
7 കെ.എം. മാണി റവന്യൂ
8 കെ. മുരളീധരൻ (കുറച്ചുകാലം) വിദ്യുചക്തി,
9 ഗണേഷ് കുമാർ (കുറച്ചുകാലം) ഗതാഗതം,
9 ബാലകൃഷ്ണപ്പിള്ള (കുറച്ചുകാലം) ഗതാഗതം,

2004-2006

ക്രമം മന്ത്രിമാരുടെ പേർ വകുപ്പ്
1 ഉമ്മൻചാണ്ടി‍ മുഖ്യമന്ത്രി, ആഭ്യന്തരം
2 പി.കെ.കുഞ്ഞാലിക്കുട്ടി വ്യവസായം, ഐടി,
3 കെ.ആർ. ഗൗരിയമ്മ കൃഷി,
4 എം.കെ. മുനീർ പൊതുമരാമത്ത്,
5 ചെർക്കളം അബ്ദുള്ള (കുറച്ചുകാലം) തദ്ദേശസ്വയംഭരണം,
6 കുട്ടി അഹമ്മദ്കുട്ടി (കുറച്ചുകാലം) തദ്ദേശ സ്വയംഭരണം,
7 കെ.എം. മാണി റവന്യൂ
8 ശങ്കരനാരായണൻ ധനകാര്യം,
9 ബാലകൃഷ്ണപ്പിള്ള (കുറച്ചുകാലം) ഗതാഗതം,

2006-ഇന്നു വരെ

ക്രമം മന്ത്രിമാരുടെ പേർ വകുപ്പ്
1 വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി, വിവരസാങ്കേതികവിദ്യ, ശാസ്ത്രവും സാങ്കേതികവിദ്യയും, പൊതുഭരണം
2 കോടിയേരി ബാലകൃഷ്ണൻ അഭ്യന്തരം, വിജിലൻസ്, ടൂറിസം
3 തോമസ് ഐസക്ക് ധനകാര്യം
4 എളമരം കരീം വ്യവസായം
5 കെ.പി. രാജേന്ദ്രൻ റവന്യൂ
6 മുല്ലക്കര രത്നാകരൻ കൃഷി
7 ജി. സുധാകരൻ സഹകരണം. (2009 ഓഗസ്റ്റ് 17 വരെ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിരുന്നു)
8 രാമചന്ദ്രൻ കടന്നപ്പള്ളി (2009 ഓഗസ്റ്റ് 17 മുതൽ) ദേവസ്വം
9 പി.കെ. ഗുരുദാസൻ തൊഴിൽ, ഏക്സൈസ്
10 എൻ.കെ. പ്രേമചന്ദ്രൻ ജലസേചനം
11 മാത്യു ടി. തോമസ് (2009 മാർച്ച് 16 വരെ) ഗതാഗതം
12 ജോസ് തെറ്റയിൽ (2009 ഓഗസ്റ്റ് 17 മുതൽ) ഗതാഗതം
13 സി. ദിവാകരൻ ഭക്ഷ്യം, പൊതുവിതരണം
14 പി.ജെ. ജോസഫ് (2006 സെപ്റ്റംബർ 4 വരെ, ഇടവേളക്കു ശേഷം 2009 ഓഗസ്റ്റ് 17 മുതൽ മന്ത്രിയായി തുടരുന്നു) പൊതുമരാമത്ത്
15 ടി.യു. കുരുവിള (2006 സെപ്റ്റംബർ 4 മുതൽ 2007 സെപ്റ്റംബർ 4 വരെ) പൊതുമരാമത്ത്
16 മോൻ‌സ് ജോസഫ് (2007 സെപ്റ്റംബർ 4 മുതൽ 2009 ഓഗസ്റ്റ് 17 വരെ) പൊതുമരാമത്ത്
17 എ.കെ. ബാലൻ വിദ്യുച്ഛക്തി, പട്ടികജാതി-പട്ടികവർഗ്ഗ വികസനം
18 ബിനോയ്‌ വിശ്വം വനം, വന്യജീവി സം‌രക്ഷണം
19 എം.എ. ബേബി വിദ്യാഭ്യാസം, സാംസ്കാരികം
20 പാലോളി മുഹമ്മദ് കുട്ടി തദ്ദേശസ്വയംഭരണം
21 എം. വിജയകുമാർ നിയമം, റെയിൽവേ, കായികരംഗം, യുവജനകാര്യം
22 എസ്. ശർമ്മ മൽസ്യബന്ധനം
23 പി.കെ. ശ്രീമതി ആരോഗ്യം, കുടുംബക്ഷേമം

അവലംബം

  1. ആർ. സി. സുരേഷ്കുമാർ. കേരളം - ചരിത്രവും വസ്തുതകളും.മതൃഭൂമി പ്രിന്റിങ് & പബ്ലിഷിങ് കമ്പനി ലിമിറ്റഡ്. കോഴിക്കോട് വർഷം 2009. പുറം 25.
"https://schoolwiki.in/index.php?title=ഫലകം:മന്ത്രിസഭകൾ&oldid=92649" എന്ന താളിൽനിന്ന് ശേഖരിച്ചത്