ടി കെ എം എം യു പി എസ് വാടയ്ക്കൽ/അക്ഷരവൃക്ഷം/ Unlocking Lockdown/ഒരു മുത്തശ്ശിക്കഥ

ഒരു മുത്തശ്ശിക്കഥ

മോനെ ഞാനൊരു കഥ പറയാം, നമ്മളുടെ കണ്ണ്കൊണ്ട് പോലും കാണാൻ പറ്റാത്ത ഒരു വയറസ്, നാടും നഗരവും എല്ലാം കടന്നുവന്ന ഒരു കഥ, പണ്ട് ഞങ്ങളുടെ നാട്ടിൽ ഒരു വലിയ ആപത്തുണ്ടായി, ഒരു മഹാമാരി. കൊറോണ വൈറസ് അഥവാ കോവിഡ്-19. ഇതിനൊക്കെ തുടക്കം കണ്ടപ്പോൾ വന്ന് മാറും എന്ന് വിചാരിച്ചു. ഇത് ചൈനയിലായിരുന്നു ഉത്ഭവിച്ചത്. എന്റെ നാട്ടിലും കോവിഡ് വന്നപ്പോൾ ഞാനും എന്റെ കൂട്ടുകാരും എല്ലാവരും പേടിച്ചു. പിന്നീട് ഇതൊക്കെ പലയിടങ്ങളിൽ വ്യാപിച്ചു. അമേരിക്ക പോലുള്ള എല്ലാത്തിലും മികച്ചു നിന്ന രാജ്യങ്ങളിൽ പോലും വലിയതോതിൽ ഇതുപോലെ തന്നെ വൈറസ് പടർന്നു. അന്ന് എല്ലായിടത്തും ഈ വലിയ മഹാമാരി കാരണം പുറത്ത് പോകാനും, അകത്തുള്ളവരോട് അടുക്കാനും പേടിയായിരുന്നു. എങ്കിലും ഞങ്ങളുടെ നാട് പ്രതിരോധത്തിൽ ലോകത്തിനു മുന്നിൽ തലയുയർത്തി നിന്നു. കൊച്ചുകുഞ്ഞുങ്ങൾ പുറം ലോകം കാണാതെ നാളുകൾ കഴിച്ചു കൂട്ടി, ഞങ്ങളുടെ പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു മാസങ്ങളോളം. തകർന്നു പോയെന്റെ ബാല്യം എന്ന് അന്ന് ഞാൻ പറഞ്ഞു പോയ്.കളിക്കാൻ പറ്റില്ല, കൂട്ടുകാരെ കാണാൻ പറ്റില്ല. ഞാൻ ഇടക്കൊക്കെ പുറത്ത് നോക്കി കൊതി തീർക്കും ഒന്ന് പുറത്തിറങ്ങിയാൽ, പുറത്ത് നിൽക്കുണ്ടാവും ചൂരൽ പിടിച്ച് പോലീസ് യൂണിഫോമിട്ട ടീച്ചർമാർ, കേരള പോലീസ്, ഇവരുടെ കൈയിൽ പെട്ടാൽ പിന്നെ അവിടെന്ന് ഊരാൻ പാടായിരുന്നു.അങ്ങനെ ഈ നാട് എല്ലാം അതിജീവിച്ച് വീണ്ടും ഉയരങ്ങൾ കീഴടക്കി....

ഹനാൻ മിസ്അബ്
6 B ശ്രീ ടി കെ എം എം യു പി എസ്,വാടയ്ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ