അമൃതാ എച്ച് എസ് എസ് വള്ളികുന്നം/അക്ഷരവൃക്ഷം/വയറസ് വരുത്തിയ വിന
വയറസ് വരുത്തിയ വിന
കുന്നത്ത് ഗ്രാമത്തിൽ ഇണ പിരിയാതെ ജീവിച്ച രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു. ഒന്നിച്ചു ഉണ്ടും ഉറങ്ങി കളിച്ചും പഠിച്ചും സ്നേഹം മാത്രം പങ്കിട്ടു അവർ പഠിച്ചു നല്ല ജോലി അമേരിക്കയിൽ കിട്ടി ബാലനു. അവൻ വിവാഹി ത നായി. വീണ്ടും ജോലി സ്ഥല തേക്ക് പോയി കാലം കുറെ, കഴിഞ്ഞു നാട്ടിൽ അമ്മ അച്ഛൻ മരിച്ചു. മരണ നേരം പോലും അയാൾ വന്നില്ല, ബാലെ ന്റെ ആ കടമ പോലും കൂട്ടുകാരൻ ദേവൻ വഹിച്ചു. പിന്നെ തറവാട്ടിൽ ആരും ഉണ്ടായില്ല. കുറെ നാളുകൾ ക്കു ശേഷം ബാലൻ വലിയ കെട്ടിടം വെച്ച് മതിൽ കെട്ടി. നാട്ടിലേക്കു വരുമ്പോ, ദേവൻ വിവാഹം കഴിഞ്ഞു . പക്ഷെ അവനു നല്ലപഠിത്തം ഉണ്ടായിട്ടും. ജോലി ഒന്നും കിട്ടിയില്ല. പാവം കുടുംബം നോക്കാൻ പാട് പെട്ടു ഉള്ള മുതലും നഷ്ടം ആയി മക്കൾ ഒരു യാത്രയിൽ അക്സഡെന്റൽ മരിച്ചു. ഭാര്യ കിടപ്പാണ്. എഴുന്നേറ്റു ഇരിക്കില്ല, ഈ കൊറോണ കാലത്തു. തന്റെ നാട്ടിലേക്കു ബാലൻ എത്തി. ബാലൻ വന്നത് ദേവൻ അറിഞ്ഞു. അവനെ കാണാൻ ദേവൻ ബാലന്റെ വീട്ടു വാതിൽക്കൽ എത്തി. മുകളിൽ നിന്ന് ബാലൻ ദേവനെ കണ്ടു. എന്താടെ, താൻ ഗേറ്റിനു അടുത്ത്? ബാലാ ഞാൻ... നിന്നെ കാണാൻ വന്നതാണ്. ഓഹോ ഇതാണ് നാട്ടിലുള്ള കുഴപ്പം താൻ വന്നതേ നിക്ക് മനസ്സിൽ ആയി, ഒന്ന് പോയെ ദേവാ, നിക്ക് ഇപ്പൊ തന്നോട് സംസാരിക്കാൻ നേരം ഇല്ല.. ബാലാ... ദേവൻ വിളിച്ചു അയാളുടെ കണ്ണ് നിറഞ്ഞു.. ബാലൻ ഒന്ന് നോക്കുക പോലും ചെയ്തില്ല. അപ്പൊ അവിടെക്കു ഒരു സ്ത്രീ വന്നു. എന്താ ചേട്ടാ ഇവിടെ ചേട്ടൻ വല്ലാതെ വിഷമിക്കുന്നുഉണ്ട് ല്ലോ.. ഭാര്യ ക്കു സുഖമില്ല ഒന്ന് ആശുപത്രിയിൽ കൊണ്ട് പോകാൻ വണ്ടി ക്ക് ബാലന്റെ അടുത്ത് പറയാൻ വന്നതാ പക്ഷെ,, അവൻ ഞാൻ പറയുന്നത് കേൾക്കാൻ കൂടി തയാറായി ല്ല.. വണ്ടി ഓടത്തി ല്ല അല്ലേൽ, ഇങ്ങനെ ഞാൻ ബുദ്ദിമുട്ട് ക്കില്ല അവനെ. ചേച്ചി യെ ആശുപത്രിയിൽ എത്തിക്കണം അതല്ലേ വേണ്ടു. ചേട്ടൻ പേടിക്കണ്ട ഞാൻ വണ്ടി വിളിക്കാം. അവൾ ആംബുലൻസു വിളിച്ചു അവർ ദേവന്റെ ഭാര്യ ആശുപത്രിയിൽ എത്തിച്ചു.. നാലു ദിവസം കഴിഞ്ഞു ദേവൻ വീട്ടിലേക്ക് വരുമ്പോൾ ബാലന്റെ വീട്ടിൽ ആൾ കൂട്ടം, ആംബുലൻസും, ആളുകൾ കൂടിയത് അയാൾ കണ്ടു. ബാലന്റെ മകൾക്കും, ഭാര്യ ക്കും കോവിട്, പോസിറ്റീവ്, ബാലന്റെ വണ്ടി, എടുക്കാൻ പറ്റില്ല ത്രെ, അവരുടെ കൂടേ ബാലനെ കൊണ്ട് പോയി. ഒരു ആഴ്ച ബാലൻ നിറ കണ്ണോടെ, വീട്ടിൽ എത്തി കൂടെ ഭാര്യ ഇല്ലാ. മകൾ ഇല്ലാ ആ വീട് ശൂന്യത യായി മൂകം ആയി ബാലൻ ഇരിക്കുന്നു. അവിടെ ദേവൻ തന്റെ കൂട്ടുകാരൻ.. കടന്നു വരുമ്പോൾ ബാലൻ വിങ്ങി പൊട്ടി ദേവാ.. പൊന്നു കൂട്ടുകാരാ, നിക്ക് എല്ലാം പോയി... നിക്ക് സാർദ്ധത കൂടുതൽ ഉണ്ടായി പോയി, ഞാൻ നേടിയത് എല്ലാം ഒരു നിമിഷം കൊണ്ട് എനിക്ക് സ്വന്തം എന്നുകരുതി മറ്റുള്ളോരെ അകറ്റി എന്റെ അച്ഛൻ, അമ്മ, നിക്ക് പ്രിയ മുള്ള നിന്നെ പോലും. പക്ഷെ നേടിയത് ദൈവം തന്നില്ല ഒരു വൈറസ് എല്ലാം പൊക്കി ദേവാ നിന്നെ. മനസ്സിലാക്കാ തേ.. ഞാൻ പെരുമാറി, മാപ്പ് ദേവാ മാപ്പ്... കൊറോണ വയറസ്.. അതു ആളിനെ, ജോലിയിലെ മികവ്, ജാതി, മതം, നോക്കില്ല അതു എന്റെ കുടുംബത്തിൽ വരില്ല എന്ന് ഞാൻ ആ സ്ത്രീ യോട് പറഞ്ഞു അവർ ആശ വർക്കർ അവർ പറഞ്ഞത് ഒന്നും ഞാൻ കേൾക്കാൻ തയാർ അല്ലയിരുന്നു.. ഇപ്പൊ എല്ലാം എനിക്ക് നഷ്ടം ആയി. ന്റെമോളെ, ഭാര്യ യെ ഒന്ന് കാണാൻ കഴിയാതെ തൊടാൻ പറ്റാതെ പോയി.... ദേവാ. അങ്ങനെ അങ്ങനെ സ്വന്തം ഒന്നും ഒന്നിനും ബാക്കി കിട്ടില്ല, പലതും സഹായിക്കാൻ ഉള്ളത് കൂടി നേടിയത് ആണ് എന്ന് ബാലൻ ഓർത്തു തേങ്ങൽ.. അടക്കി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കായംകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ