പുളിയനംമ്പ്രം യു പി എസ്/അക്ഷരവൃക്ഷം/കിളികളുടെ.. കുഞ്ഞുകുടം.

14:29, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിളികളുടെ.. കുഞ്ഞുകുടം

വേനൽക്കാലം നല്ല ചൂട്... പണ്ടൊന്നും ഇത്ര ചൂടില്ലായിരുന്നു പോലും.. മനുഷ്യൻ മരങ്ങൾ മുറിച്ചു മാറ്റിയത് കൊണ്ടാണ് ഇത്രയും ചൂട് തുടങ്ങിയത് എന്നാണ് ഉമ്മ പറയുന്നത്... പണ്ടൊക്കെ മുറ്റം നറച്ചും കിളികൾ വരുമായിരുന്നു പോലും.. പക്ഷേ ഇപ്പോ ഒന്നും കാണാൻ ഇല്ലല്ലോ എന്ന് പറഞ്ഞപ്പോൾ ഉമ്മ വെള്ളത്തിന്റെ ക്ഷാമത്തെ കുറിച്ച് പറഞ്ഞു തന്നു... നമ്മുടെ മുറ്റത്ത് കിളികളെ വരുത്താൻ എന്താണ് വഴി എന്നാലോചിച്ചു നടന്ന ഞാൻ ഇക്കാക്കയോട് കൂടെ ചേർന്ന് ഒരു പാത്രത്തിൽ വെള്ളം വെക്കാൻ പദ്ധതിയിട്ടു... അങ്ങിനെ വെള്ളം വെച്ച് ഞങ്ങൾ കാത്തിരുന്നു... കിളികൾ വന്നില്ല... ചൂട് കാരണം വെള്ളം വറ്റി... പിറ്റേന്ന് വീണ്ടും വെച്ചു.. കിളികൾ വന്നതായി കണ്ടില്ല... പക്ഷേ പൂച്ച ഇടക്ക് വന്ന് കുടിച്ചു പോയതായി കണ്ടു... പിറ്റേന്ന് വീണ്ടും പാത്രം നിറച്ചും വെള്ളം വെച്ചു... കൂടെ കുറച്ച് ധാന്യങ്ങളും... സമയം കുറെ കഴിഞ്ഞപ്പോൾ ഒരു കാക്കവന്നു എന്തൊക്കെയോ കൊത്തി പെറുക്കി നമ്മുടെ വെള്ളത്തിനരികിൽ എത്തി... കള്ളനെ പോലെ ചുറ്റുപാടും വീക്ഷിച്ചു... പിന്നെ മെല്ലെ കുടിച്ചു തുടങ്ങി... എനിക്ക് സന്തോഷമായി... പിന്നെയും ഇത് തുടർന്നു... വെള്ളം തേടി കാക്കകളും.. ചെറിയ പേരറിയാത്ത പക്ഷികളും വന്നു... മരവും വെള്ളവും ജീവജാലങ്ങളെ അടുപ്പിക്കും... ഇനി എന്തെങ്കിലും വെച്ച് പിടിപ്പിച്ചു പ്രകൃതിയുടെ ഭാഗമാക്കണം...

മുഹമ്മദ് ഇർഫാൻ
2 എ പുളിയനംമ്പ്രം യു പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ