Schoolwiki സംരംഭത്തിൽ നിന്ന്
പാഠശ്രേണി
അക്ഷരം നിറക്കാത്ത
കടലാസിനു മുന്നിൽ
മടക്കി വെച്ചിരിക്കയാണ്
ഞാനെൻ്റെ മനസ്സ്
ശൂന്യതയിലേക്കുരുകി
യൊലിക്കുന്നതും നോക്കി
സമയത്തിന്റെ നിശബ്ദ
സ്ഫോടനത്തിൽ ശരീര
ങ്ങൾ ഛിന്നഭിന്നമാകുന്നു
ഞാൻ നിന്റെയും
നീ എന്റെയും
കാലനാകുന്ന കാലം
,പ്രാണൻ ദേഹത്തിൽ
വിശ്രമിക്കുന്നെന്ന
ഓർമ പുതുക്കുന്നു
കലികാലത്തിൻ്റെ ഒന്നാം പാഠം !
അശോകനുമഹിംസയും
ശ്വാസം മുട്ടിപ്പിടഞ്ഞതിൻ്റെ
പുനർ പതിപ്പ് രണ്ടാo പാഠം!
നീതി പുസ്തകത്തിലെ
തുല്യതയുടെ അധ്യായം
തുറന്ന്
പൊട്ടിച്ചിരിക്കുന്ന കാലം
,ഒരുത്തരത്തിനും '
പാകമാകാത്ത ചോദ്യമാണ്
ജീവിതമെന്ന് ,നിർവ്വചിക്കുന്നു
നിലച്ച ഘടികാര സൂചികൾക്കു
മുകളിൽ നിന്ന്
സമയത്തിന്റെ പിടിച്ചു കെട്ടലില്ലാതെ
സ്വയം കുരുക്ഷേത്രമാകുന്ന കാലം
നിന്റെ ജ്ഞാനവും
എന്റെ അജ്ഞതയും
ചേർത്തുവായിക്കുമ്പോൾ
കിട്ടുന്ന ശ്രേണിയാകാം
മിഥ്യയായ ഈ അതിജീവനം
മൂന്നാം പാഠം !
ഇനിയും കാലത്തിന്റെ
കനിവിലേക്കി
പറിഞ്ഞ വേരുകൾ
കടന്നു ചെല്ലുമോ?
മുറിഞ്ഞുപോയ
കിന്നാകളിൽ
പുതുമുളകൾ
വിരുന്ന് വരുമോ?
കാത്തിരിക്കയാണ്
എൻ്റെ മടക്കി വെച്ച മനസ്സ്
കരുതലിന്റെ അധ്യായത്തിലെ
അവസാന ഗൃഹപാഠത്തേയും
ചേർന്ന്...
പ്രതീക്ഷയുടെ തുന്നിച്ചേർക്ക ലോടെ .
|