12:21, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മിസ്റ്റർ കൊറോണ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപരന്റെ അനുവാദം ആവശ്യമില്ലാതെ
അവനുടെ ദേശവും ഭാഷാവർണ്ണങ്ങളും
താൻ സ്വരുക്കൂട്ടിയ പേരും പെരുമയും
സമ്പത്തും ആ പുണ്യസ്ഥാനമാനങ്ങളും
ക്ഷിപ്രനേരത്തിനാൽ നിർവീര്യമാക്കീടാൻ
പൗരസ്ത്യദേശത്തു ജന്മെടുത്തവൻ
ഞാനാണു വില്ലൻ കൊറോണ
പഞ്ചഭൂഖണ്ഡങ്ങൾ എന്നുടെ പേരിനാൽ
വിറകൊണ്ടീടുമ്പോൾ സഫലമെൻ ജന്മം
ഈ സ്വപ്നഭൂമിയും മാനവ ജന്മവും
അംബരചുംബിയാം സൗധങ്ങൾ ഏതുമേ
നിശ്ചലമാക്കി ഭീതിയാൽ മൂടീടുവാൻ
പൗരസ്ത്യദേശത്തു ജന്മമെടുത്തവൻ
ഞാനാണു വില്ലൻ കൊറോണ
കാലന്റെ ജന്മമെന്നെന്നെ വിളിക്കുമ്പോൾ
സൂര്യന്റെ രൂപമെന്നോതിടുമ്പോഴും
മഹാമാരിയെന്നും വിഷബീജമെന്നും
മാലോകർ എന്നെ പഴിചാരുമ്പോൾ
അവനവൻ ദൗർബല്യം കാട്ടികൊടുക്കുവാൻ