12:11, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരമാണു <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരമാണു
പലരായി പലവട്ടം പലതായിപ്പാടി
പലമതസാരങ്ങൾ പലവുരു പാടി
പലതല്ല മക്കളെ ദൈവത്തിൻ തത്വം
പരമാണു നമ്മെ പഠിപ്പിച്ച പാഠം..,
ദേവാലയങ്ങൾ തന്നാകാരം കൂട്ടി
ദേവാദിദേവരെ പൂജിച്ചു നമ്മൾ
ദേവാലയങ്ങൾ അടച്ചിട്ടിട്ടിന്നും
ദൈവങ്ങൾ തെറ്റൊന്നും കണ്ടില്ല നമ്മിൽ...,
അഖിലാണ്ഡമണ്ഡലം ഒരു തത്വമിപ്പോൾ
എൻദൈവം ശരിയെന്നൊരു മതമില്ലിനിയിവിടെ
പലനാമം പാടി പുകഴ്ത്തിടും നേരം
തവതിരുനാമം ജയിക്കട്ടെയെന്നും...,
അറിവിൻ നിറദീപങ്ങളായിട്ടു മാറാം
അഖിലർക്കും ആനന്ദം ഏകുവാനായി
പകയെന്നൊരു മതമില്ലിനിനി പലവട്ടം പാടൂ
പരമാണു നമ്മെ പഠിപ്പിച്ച പാഠം..,