രോഗപ്രതിരോധം നേടിയെടുക്കുവാൻ വേണം ആവശ്യമാം മുൻകരുതൽ കൈകൾ രണ്ടും കഴുകീടേണം എന്നും നിത്യം കുളി ഒരു ശീലമാക്കാം അഷ്ടമണിക്കൂർ ഉറങ്ങീടേണം നിത്യം അന്നം നല്ലപോൽ കഴിച്ചീടേണം വീട്ടു പരിസരം നോക്കീടേണം എന്നും ശുചിയായിട്ടുണ്ടെന്നുറപ്പാക്കണം നായയേം പൂച്ചയേം തലോടിയിട്ട് പിന്നെ കൈകൾ നന്നായി കഴുകിടേണം മാധ്യമങ്ങൾ നോക്കിയിരുന്നിടാതെ നിത്യം വ്യായാമം ശീലമതാക്കീടേണം ഫാസ്റ്റ്ഫുഡ്ഡും ജങ്ക്ഫുഡ്ഡും ഒഴിവാക്കേണം പിന്നെ വീട്ടിലെ ആഹാരം കഴിച്ചീടേണം ശുചിയായ വെള്ളം കുടിച്ചിടേണം അത് തിളപ്പിച്ചാറ്റിയതുമായിടേണം ഫലങ്ങൾ ധാരാളം കഴിച്ചിടേണം നിത്യം പച്ചക്കറികളും കൂടെ വേണം മണ്ണിൽ കളിയൊക്കെ നല്ലതാണ് പക്ഷേ വൃത്തിയതൊന്ന് ഉറപ്പാക്കേണം രോഗ പ്രതിരോധം നേടിയെടുത്ത് നാം നല്ലൊരു നാളെ പടിത്തുയർത്താം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത