(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃത്യാമ്പയേ മാപ്പ്
മനുഷ്യാ നീ അനുഭവിച്ചേ അറിയു
ചെയ്യരുതാത്തത് ചെയ്തീടുമ്പോൾ
പ്രകൃതിയാം അമ്മയെ മറന്നിടുമ്പോൾ
പ്ലാസ്റ്റിക്കിനാൽ മലിനമാക്കീടുമ്പോൾ
വറ്റിയ പുഴകൾ കേണീടുമ്പോൾ
വൃക്ഷങ്ങളൊക്കെയും വീഴ്ത്തീടുമ്പോൾ
കുറിച്ചീടുന്നു മർത്ത്യാ നമ്മുടെ പതനം
നിസ്സഹായയാകും അമ്മ പ്രതികരിച്ചീടും
പ്രളയമായി, ക്ഷാമമായ്, മഹാമാരിയായ്
പ്രതിജ്ഞ ചെയ്യുക നാം ഈ നിമിഷം
മലിനമാക്കില്ല ഹനിക്കില്ല അമ്മയെ
മാപ്പു തരിക മനുഷ്യവർഗത്തിനമ്മേ