നിളാ പുളിനങ്ങളിൽ അർക്കനസ്തമിക്കും നേരം- കഥാതന്തു ചിക്കിചികഞ്ഞന്നാ- നിമ്നോന്ന സൈകതഭൂവിൽ ഞാ- ലസഗമനം നടത്തവേ- കുഞ്ഞോളങ്ങളാൽ കുളിരു ചുറ- ഞ്ഞിട്ടൊരോമന താരാട്ടുമൂളിയില്ലേ ? അന്നു നിൻ മിഴിനീർ ജലത്തിലെൻ പാണികൾ താഴവേ, അറിയാ- ത്തൊരനുഭൂതി, രോമാഞ്ചമെൻ- മേനി കോരിത്തരിച്ചതു മണുനിന്നോ- ഇക്കൈകളാലെന്നെ വാരിപുണർന്നതു- മറിയാതെയെൻ പയോധരമമൃതുചുരത്തി- യതുമെല്ലാം ഓർമ്മകൾ ഓർമ്മകൾ മാത്രം ! ഒമ്പത് ബി
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത