എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' പരിസ്ഥിതി മാലിന്യം '''

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി മാലിന്യം


ദുർഗന്ധപൂരിതമന്തരീക്ഷം
ദുർജ്ജനങ്ങൾ തൻ മനസ് പോലെ
ദുര്യോഗമാം ഈ കാഴ്ച കാണാൻ
ദുരേക്ക് പോവേണ്ട കാര്യമില്ല
ആശുപത്രി പരിസരത്തും
ആരോഗ്യ കേന്ദ്രത്തിന് മുന്നിലായും
ഗ്രാമപ്രദേശത്തും നഗരത്തിലും
ഗണ്യമായ് കൂടുന്നു മാലിന്യങ്ങൾ
അമ്പല മുറ്റത്തു തൻ മുന്നിലും
അങ്ങിങ്ങു പ്ലാസ്റ്റിക്ക് തൻമാലിന്യങ്ങൾ
വിനോദ കേന്ദ്രങ്ങൾ തൻ മുന്നിലും
വീഴുന്നു ചവറു തൻ മുന്നിൽ വരെ
തന്നുടെ വീടു തൻ ശുദ്ധമാക്കി
തന്നെയും വെക്കുന്നതിൽ ചിലർ
മാലിന്യം ഭാണ്ഡത്തിലാക്കി നിത്യം
മാറ്റിയിടുന്നു പൊതു സ്ഥലത്തിൽ
 

മുഹമ്മദ് ഹിഷാം കെ
5 H എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത