ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്/അക്ഷരവൃക്ഷം/കറുത്തദിനങ്ങൾ

20:33, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കറുത്തദിനങ്ങൾ

 കൊഴി‍‍ഞ്ഞു ഇരുപത്തൊന്നു ദിനരാത്രങ്ങൾ
നിർവചിക്കാനാവാത്ത വികാരത്തോടെ
രോദനത്തിന്റെ, ഭീതിയുടെ ദിന‍ങ്ങൾ
ഇനിയും ആർത്തിതീരാതെ....

മാസ്കിനാൽ മറയ്ക്കപ്പെട്ട പാതി മുഖങ്ങൾ
വെളിവാക്കുന്നു ഒരു യാഥാർത്ഥ്യത്തെ
ചിത്തത്തിൽ വാളേന്തി
പുറമെ ചിരിക്കുന്നു നമ്മൾ

എന്തിനായിരുന്നു ഈ അടയ്ക്കപ്പടൽ
ജീവനുവേണ്ടിയുളള കൊതിയോ ?
ജീവവായുവിനായി പിടയുന്ന ജന്മങ്ങൾ
യുദ്ധക്കളത്തിലായി ഭിഷഗ്വരന്മാരും മാലാഖമാരും

ഞാൻ കൂട്ടിലടയ്ക്കപ്പെട്ടെങ്കിലും
കിളികൾ ചരിക്കുന്നു സ്വാതന്ത്യത്തോടെ
ആരുടെ കർമ്മഫലമീ ദുരിതങ്ങൾ
മർത്യാ ..അതു നിന്റേതു തന്നെയല്ലേ

അരുതരുതിനിയും ചതിയും വഞ്ചനയും
കുററമില്ലാത്ത നിണം ചൊരിയലും
വരാതിരിക്കട്ടെ കറുത്തദിനങ്ങൾ
ലോകത്തിനു വെളിച്ചം പകരുന്നവരാകൂ.

ആദിത്യ ജയപ്രകാശ്
7 എ ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത