39040/പരിസര ശുചിത്വവും രോഗ പ്രതിരോധവും
പരിസര ശുചിത്വവും രോഗ പ്രതിരോധവും
ശുചിത്വമുള്ള പ്രകൃതിക്കു മാത്രമേ ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാനാകു. വളരുന്ന ലോകത്തിനൊപ്പം വളരേണ്ട പരിസര ശുചിത്വവും ഇന്ന് വേണ്ടവിധം പുരോഗതി പ്രാപിക്കുന്നില്ല. മനുഷ്യസമൂഹം പ്രകൃതിയാകുന്ന അമ്മയെ പരിഗണിക്കുന്നില്ല. മറിച് മനുഷ്യന്റെ പ്രവർത്തനങ്ങൾ ആ അമ്മയോടുള്ള ദ്രോഹങ്ങളായി മാറുന്നു. ഈ ദുഷ്കർമങ്ങളുടെ ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന വിവിധ രോഗങ്ങൾ. നാം ഏറെ മാറേണ്ടതായിരിക്കുന്നു. വളരുന്ന ടെക്നോളോജിക്കൊപ്പം വളരുന്ന മനുഷ്യമനസ്സുകളിൽ പ്രകൃതിയാകുന്ന അമ്മയോടുള്ള കടപ്പാടുകൾ നമ്മൾ കെടാതെ സൂക്ഷിക്കേണ്ടതുണ്ട്. നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകൾ നമ്മുടേതാണ്. അതുകൊണ്ടു അതിലെ സാദ്ധ്യതകൾ ഉപയോഗിക്കുന്നതോടൊപ്പം അതിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും നമ്മുടേതാണ്. അല്ലാത്തപക്ഷം രോഗങ്ങളും മറ്റു ദുരന്തങ്ങളും നമ്മൾ നേരിടേണ്ടതായി വരും. അതുകൊണ്ടു മുൻകരുതലുകൾ എടുത്തുകൊണ്ടു അവ ഒഴിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഓരോരുത്തരും തങ്ങളുടെ വീടും പരിസരവും ശുചിയൊടെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഈ ലോകം തന്നെ ശുചിയുള്ളതായി മാറും. ലോകമാകുന്ന നമ്മുടെ വീട് ശുചിയായാൽ മാത്രമേ നമ്മുടെ കുടുംബാംഗങ്ങളെയും നമ്മളെയും വൻവിപത്തുകളിൽ നിന്നും രക്ഷിക്കാനാകു എന്ന് കൊറോണ നമ്മളെ പഠിപ്പിക്കുന്നു. പൊതു സ്ഥലങ്ങളിൽ തുപ്പുകയും മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്വഭാവം മാറ്റണം. "എന്റെ ചുറ്റുപാടുമുള്ള സ്ഥലം എന്റേതാണ്. അതിനാൽ അവിടം ശുചിയായിരിക്കണം" എന്ന മുദ്രാവാക്യം നമ്മുടെ ഉള്ളിൽ ഉണ്ടെങ്കിൽ നമുക്ക് ഈ വിപത്തുകളിൽ നിന്നും രക്ഷപെടാം. വ്യക്തിശുചിത്വവും സാമൂഹികശുദ്ധിവവും നമ്മോടും മറ്റുള്ളവരോടും ഉള്ള നമ്മുടെ കടമയാണ്. അതോടൊപ്പം തന്നെ വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ് നമ്മുടെ ഭക്ഷണശീലം. നല്ല ഭക്ഷണം നമുക്ക് നല്ല ആരോഗ്യം നൽകുന്നു. മാത്രമല്ല ഒരു പരിധി വരെ രോഗങ്ങളെയും തടയുന്നു. പഴവർഗങ്ങളും പയറുവർഗങ്ങളും നാരുകളടങ്ങിയ ഭക്ഷണങ്ങളും നമ്മുടെ ശീലമാക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കണം. ഇത് രോഗപ്രധിരോധത്തിനു അത്യന്താപേക്ഷിതമാണ്. രോഗങ്ങളിൽ നിന്നും രക്ഷപെടാൻ നമ്മൾ കഴിക്കുന്ന ഗുളികകൾ നമ്മുടെ ശരീരത്തെ മറ്റൊരു തരത്തിൽ ഹാനീകരമായി ബാധിക്കും. അതിനാൽ രോഗങ്ങൾ വരാതെ സൂക്ഷിക്കണം. അതിനു വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. ഇന്ന് നമ്മൾക്കു ഭീഷണിയായി മാറിയ നോവൽ കൊറോണ വൈറസും ഡെങ്കിപ്പനിയും എലിപ്പനിയും നമ്മുടെ ശ്രദ്ധയില്ലായ്മയുടെ ഫലമാണ്. അതിനാൽ പരിസരം അണുവിമുക്തമാക്കി സൂക്ഷിക്കേണ്ടതാണ്. അത് നമ്മുടെ കടമയാണ്. അത് നമ്മൾ പാലിക്കണം.
|