മെരുവമ്പായി യു പി എസ്‍‍/അക്ഷരവൃക്ഷം/കൊറോണ/രചനയുടെ പേര്

Schoolwiki സംരംഭത്തിൽ നിന്ന്
18:20, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രവാസം

  
ഏഴാം കടലിനക്കരെ,സ്വപ്നങ്ങൾ നെഞ്ചേറ്റി
 പറന്നുയരുന്നേരം
എണ്ണപ്പാടത്തെ മരതകക്കനികൾ
കനവുകൾക്ക് നിറമേഴും ചാർത്തി
മോഹങ്ങൾ തൻ പട്ടുറുമാലിൽ
നോവുകൾ തുന്നി നാടെന്ന
തണ്ണീർക്കുടം ദാഹമേറ്റിയ
നേരമോർത്തു കടമകൾ
കൂട്ടുകാർ കുടുംബക്കാർ മൃദുസ്വരമായി
വിശേഷങ്ങളന്യോന്യം പങ്കിട്ടകറ്റി
അകലമെന്നാലും നീറിപ്പിടഞ്ഞു ചിത്തം
 വേർപാടൊരു കനലായ് പൊളളിച്ചു
കൂട്ടിനുള്ളതുമതേ ഭാരമേറ്റിയോർ
ഒരു ചെറു ചിരിയിലൊളിക്കും നൊമ്പരങ്ങൾ
 തപ്താശ്രുവായി കവിളിനെ പൊളളിക്കുമ്പോഴും
കാത്തിരിപ്പൂ സദാ
പ്രതീക്ഷതൻ മധുര ഭാരവുമായി
ആകാശത്തേരേറി
 ജന്മനാട്ടിൽ കുളിരിലേക്കിറങ്ങാൻ

 

ഹസീല M/o ഹിബ പി
5 എ മെരുവമ്പായി എം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത