എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/പ്രക്യതിയ‍ുടെ വിക‍ൃതി

15:51, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രക്യതിയ‍ുടെ വിക‍ൃതി

കോവിഡ്-19 പടർന്നു പിടിച്ചതോടെ പരിസ്ഥിതിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. വ്യവസായ ശാലകൾ അടഞ്ഞതും,വാഹനങ്ങൾ നിരത്തിലിറങ്ങാത്തതും മറ്റും അന്തരീക്ഷത്തിലെ മാലിന്യത്തെക്കുറച്ചു.സമുദ്രങ്ങളും,നദികളും ശുദ്ധിയായി.ആൾപെരുമിറ്റംകൂടി കുറഞ്ഞതോടെ പ്രക്യതിയും മറ്റും ജീവികളും അതിന്റെ സ്വാഭാവികതയിലേക്ക്പലയിടങ്ങളിലും തിരിച്ചെത്തി.

കോവിഡ്-19 വന്നതിനുശേഷമുള്ള പരിസ്ഥിതിയുടെ കാര്യമാണിത്. പ്രക്യതിക്കേൽപ്പിക്കുന്ന അഘാതവും,വന്യജീവികളോടുള്ള ക്രൂരതയുമാണ് കൊലയാളി വൈറസുകളുടെ കാരണം.ലോകത്തിൽഉണ്ടാകുന്ന മിക്ക വൈറസുകളും വന്യജീവികളിൽ നിന്നുമുണ്ടായതാണ്.കോവിഡ്-19- ന്റെ പ്രാഥമിക ഉറവിടവും മ്യഗങ്ങളിൽ നിന്നാണ് എന്ന് ഇതോടകം തന്നെ ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നുണ്ട്. പ്രക്യതിയെ ഇനിയും ഉപദ്രവിക്കരുത് എന്ന സന്ദേശമാണ് ഈ പകർച്ചവ്യാധിയിലൂടെ ജൈവശാസ്ത്രജ്ഞരും,പരിസ്ഥിതിസംരക്ഷകരും പറയുന്നത്. അവസ്ഥ വ്യവസ്ഥ യിലേക്കുള്ള കടന്നുകയറ്റവും , വ്യാപകമായ വന്യജീവി ഉപഭോഗവും വൈറസ് മനുഷ്യരിലേക്ക് എത്താൻ കാരണമാകുന്നു.ചൈനയിലെ വുഹാനിലെ വന്യജീവി - മാംസ വിപണന കേന്ദ്രത്തിലാണ് കോവിഡ്‌-19 രോഗം ആദ്യമുണ്ടായത്. ഏഷ്യൻ രാജ്യങ്ങളിലും, അഫ്രിക്കൻ രാജ്യങ്ങളിലുമാണ് ഇത്തരം മാർക്കറ്റുകൾ കൂടുതൽ പ്രവർത്തിക്കുന്നത്. കോവിഡ് -19 ന്റെ അഗമനത്തോടെ കോടിക്കണക്കിനു രൂപയുടെ മൂല്യമുള്ള ഇത്തരം വന്യജീവി മാർക്കറ്റുകൾ ചൈനീസ് സർക്കാർ പ‍ൂട്ടി.

കൃഷിക്കും, ഖനനത്തിനും, വീടും മറ്റും കെട്ടിടങ്ങളും നിർമ്മിക്കാനും പ്രകൃതിയെ നശിപ്പിക്ക‍ുമ്പോൾ വന്യജീവികളുടെ ആവാസവ്യവസ്ഥകൾ ഇല്ലാതാകുകയും ഇവ കൂടുതൽ മനുഷ്യരുമായി ഇടപഴകാൻ അവസരമുണ്ടകുകയും ചെയ്യുന്നു സ്വാഭാവിക ഇടങ്ങളും, നഷ്ടമാകുന്ന തോടെ മനുഷ്യരുടെ ഇടയിലേക്ക് ഇവ എത്തുന്നു. വന്യജീവികളും ആയി മനുഷ്യൻ ബന്ധപെടുന്നതില്ലുടെ വൈറസ് പടരുന്നത് എളുപ്പമാകും മാരകമായ വൈറസ് വാഹകകരാണ് പല വന്യജീവികളും. അതിനുപുറമെയാണ് ഇവയെ വേട്ടയാടി പിടിക്കുന്നതും,വിപണനം ചെയ്യുന്നതും,ഭക്ഷണമായി ഉപയോഗിക്കുന്നതും.നിയമപരമായും അല്ലാതെയും വന്യജീവികളെ കടത്ത‍ുന്നതും വ്യാപകമാണ് . വന്യജീവികളെ കശാപ്പു ചെയ്‍ത‍ു വിൽക്കുന്ന സ്ഥലം ചൈനയിൽ വ്യാപകമാണ്.ഒരിടത്തു നിന്നും മറ്റൊരിടത്തേക്കുള്ള ദീർഘദൂര യാത്രയും,ഇടുങ്ങിയ കൂടുകളിൽ കുത്തിനിറച്ചിടുന്നതും ഇത്തരം ജീവികളിൽ വലിയ സമ്മർദങ്ങൾ ഉണ്ടാക്കുന്നു.ഈ സമയങ്ങളിൽ പുറപ്പെടുവിക്കുന്ന സ്രവങ്ങളാണ് മാരകമായ അണ‍ു വാഹകരായി മാറുന്നത്.അതുവഴി മാർക്കറ്റിൽ ഈ ജീവികളെ കൈകാര്യം ചെയ്യുന്ന വരിലേക്കും വാങ്ങാൻ എത്തുന്നവരിലേക്കും വൈറസുകൾ പടരാനുള്ള സാധ്യതകൾ ഏറെയാണ്. ചൈനീസ് അതികൃതർ തന്നെയാണ് ഇത് വ്യക്തമാക്കുന്നത്.

2002- 2003 കാലത്ത് റിപ്പോർട്ട് ചെയ്ത സാർസ് രോഗവുമായി ബന്ധപ്പെട്ട് 2007ൽ പുറത്തിറങ്ങിയ പഠനത്തിൽ കോവിഡ്-19 വൈറസ് ആയി ബന്ധപ്പെട്ട് ചില സൂചനകൾ ഉള്ളതായി സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനിലെ പ്രൊഫസർ ആൻഡ്രൂ കന്നിങ്ഹാം ചൂണ്ടികാണിക്കുന്നു., കൂടാതെ പ്രത്യേകതരം വവ്വലുകളിൽ സാർസ്സ്‌, കോവിഡ്‌ വൈറസ്കളുടെ വലിയ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു. ചൈനയിലെ ചില പ്രദേശങ്ങളിൽ പലതരം സസ്‍തനികളെ ഭക്ഷണശീലം ആക്കിയതിനെ ഗുരുതരമായി കാണണമെന്ന് പറയുന്നു. ഇത്തരം വൈറസ് ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും വന്യജീവികളുടെ സംരക്ഷണം പലപ്പോഴും ചർച്ചകളിൽ ഒതുങ്ങി.അതുകൊണ്ടുതന്നെയാണ് ഭാവിയിൽ ഇനിയും അപകടങ്ങൾ സംഭവിക്കാതിരിക്കാൻ ജൈവവൈവിധ്യത്തെ സംരക്ഷിച്ചു നിർത്തേണ്ടതും,വന്യജീവികളെ അവരുടെ ഇടങ്ങളിൽ സ്വതന്ത്രമായി ജീവിക്കാൻ അനുവധിക്കണമെന്നും ലോകത്തിലെ വിധക്തർ പറയുന്നത്.ലോകം മുഴുവൻ പടർന്നു പിടിച്ചെങ്കിലും മറ്റു വൈറസുകളെക്കാൾ മരണനിരക്ക് ഈ വൈറസിന് കുറവാണ് അതുകൊണ്ടു തന്നെ ഈ ദുരന്തത്തെ ഒരു താക്കീതായി പരിഗണിക്കേണ്ടതാണ് എന്ന് ശാസ്ത്രജ്ഞരും പരിസ്ഥിതിവാദികളും പറയുന്നത്.ഇനിയും ഇതുപോലുള്ള വൈറസുകൾ മനുഷ്യരിലേക്ക് എത്താം.മനുഷ്യൻ മാറാൻ തയ്യാറല്ലെങ്കിൽ ഭാവിയിൽ സ്ഥിതി ഗുരുതരം ആകും .

പ്രകൃതിയുമായി പലതരത്തിൽ ബന്ധപ്പെട്ടുകിടക്കുന്നതാണ് മനുഷ്യന്റെ ജീവിതം.പ്രകൃതിയെ നമ്മൾ സംരക്ഷിച്ചില്ലെങ്കിൽ നമ്മൾക്ക് നമ്മളെയും രക്ഷിക്കാൻ കഴിയില്ല.

ലിയ ആന്റണി
IX B എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം