അതിജീവനത്തിന്റെ നാളുകൾ മഹാമാരിയെ തുരത്തുവാൻ, കൊറോണഎന്ന ഇരുളിനെ മാറ്റുവാൻ , അതിജീവനത്തിന്റെ നാളുകൾ . അതിൻ അടയാളമായി വീട്ടിലിരിക്ക നാം. നേടുവാൻ പലതുണ്ട് കോവിഡ് എന്ന മഹാമാരിയിൽ.ലോകർ അടി പതറുമ്പോൾ അടിയുറച്ചാശയം പകരുന്ന സർക്കാർ തൻ ശബ്ദം കേൾക്കണം , തുരത്തും നാം മഹാമാരിയെ ,നേടും നാം പുതുജീവനത്തിന്റെ നാളുകൾ . പഞ്ചശുദ്ധി പാലിക്ക നാം. തളരാതെയിരിക്കുക, തകരാതെയിരിക്കുക മനമേ പൊരുതുന്നുണ്ട്. യുദ്ധക്കളത്തിൽ മാലാഖമാരും, ദൈവങ്ങളും, സ്നേഹിതാ നിന്റെ കാവലാണവർ. ധിക്കരിക്കരുത് ക്രമസമാധാന പാലകരെ. അവനവനിലേക്ക് ചുരുങ്ങരുത് .അപരനെക്കുറിച്ച് ചിന്തിക്കുക.അപചയം വരുത്തില്ല ഞാനെൻ നാടിന് .
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത