പയ്യാവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
15:27, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Libin (സംവാദം | സംഭാവനകൾ) (payyavoor)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പയ്യാവൂർ. ഇത് കണ്ണൂർ ലോകസഭാമണ്ഡലത്തിലും, ഇരിക്കൂർ നിയമസഭാമണ്ഡലത്തിലും ഉൾപ്പെടുന്നു. ഉള്ളടക്കം

   1 ചരിത്രം
   2 പേരിനു പിന്നിൽ
   3 സാമൂഹിക രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങൾ
   4 പഞ്ചായത്ത്‌ രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
   5 അതിരുകൾ ശ്രീകണ്ടാപുരം നഗരസഭ
   6 ഭൂപ്രകൃതി
   7 ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ
       7.1 പ്രധാനപ്പെട്ട ഗ്രാമങ്ങൾ
   8 അവലംബം

ചരിത്രം

നവീനശിലായുഗ അവശിഷ്‌ടങ്ങളായ വീരക്കല്ല്‌, കുടക്കല്ല്‌ മുതലായ മഹാശിലകൾ ഈ പ്രദേശത്ത്‌ കണ്ടതായി പറയുന്നു. നന്നങ്ങാടികൾ ഈ പ്രദേശത്തിന്റെ മിക്ക ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്‌. വീരകേരളപ്പഴശിരാജയും പയ്യാവൂരുമായി ബന്ധപ്പെട്ടിരുന്നതായി പറയപ്പെടുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യവുമായി ഏറ്റുമുട്ടി വയനാടൻ മല കയറും മുമ്പ്‌ അദ്ദേഹം കല്യാട്‌ പയ്യാവൂർ ഭാഗങ്ങളിൽ സെന്യശേഖരണത്തിന്‌ വന്നതായിരിന്നുവത്രെ.[1] പേരിനു പിന്നിൽ

വില്ലാളി വീരനായ അർജുനൻ പരമശിവനിൽ നിന്നും പാശുപതാസ്‌ത്രലബ്‌ധിക്കായി ശിവനെ തപസ്സുചെയ്‌തു. ഏറെക്കാലം കഴിഞ്ഞപ്പോൾ ഭഗവാൻ ഭക്തനെ പരിക്ഷിക്കാൻ തീരുമാനിച്ചു. ശിവപാർവതിമാർ കിരാതവേഷമെടുത്തുവന്നു ഈ സമയം മുകൂസുരൻ പന്നിയുടെ രൂപത്തിൽതപസ്വിയായ അർജുനനു നേർക്കടുത്തു. കിരാതനും കിരീടിയും ഒരേസമയം പന്നിയെ അമ്പെയ്‌തു. സുരകവധത്തിന്‌ രണ്ടുപേരും അവകാശവാദമുന്നയിച്ചു. തർക്കംമൂത്ത്‌ പൊരിഞ്ഞ യുദ്ധമായി അസ്‌ത്രപ്രയോഗത്തിൽ കോപിഷ്‌ഠനായ കിരാതൻ തന്റെ വലതുകാൽ കൊണ്ട്‌ അർജുനനെ പിറകോട്ട്‌ തോണ്ടിയെറിഞ്ഞു.അർജുനൻ വീണസ്ഥലം വെകാലൂരെന്നും കാലാന്തരത്തിൽ പയ്യാവൂരെന്നും പേരു വന്നു. ഇതാണ്‌ സ്ഥാലനാമ ഐതിഹ്യം.[1]


സാമൂഹിക രാഷ്‌ട്രീയ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങൾ

1940-ൽ ഇ.കെ. നായനാരുടെ നേതൃത്വത്തിൽ കർഷകസംഘം നടത്തിയ ജാഥ പ്രസിദ്ധമാണ്‌. ഈ ജാഥയിൽ ജന്മിയായിരുന്ന കരക്കാടിടത്തിൽ നായനാർക്കെതിരെയും കല്ല്യാട്ട്‌ യജമാ നമ്പ്യാർക്കെതിരെയും ഇരിക്കൂർ ഫർക്ക കേന്ദ്രീകരിച്ചു, ജനശക്തി തിരിച്ചു വിടാൻ ഈ ജാഥ വഴിയൊരുക്കി. 1946 ഡിസംബർ 30 ന്‌ കാവുമ്പായിൽ വെച്ച്‌ നടന്ന്‌ പോലീസ്‌ വെടിവെപ്പിനെതുടർന്നുള്ള സമരത്തിൽ പങ്കെടുത്ത 15 പേർ ഈ പഞ്ചായത്തിലുണ്ട്‌.[1] 1987 ൽ സ്ഥാപിക്കപ്പെട്ട സരസ്വതി സംഗീത വിദ്യാലയം ഇവിടുത്തെ ഒരു പ്രധാന സംഗീത കേന്ദ്രമാണ്.സംഗീത്ജ്ഞൻ ഉണ്ണികൃഷ്ണൻ പയ്യാവൂർ ആണ് ഇതിന്റെ സ്ഥാപകൻ. പഞ്ചായത്ത്‌ രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ

എരുവേശ്ശി പഞ്ചായത്ത്‌ വിഭജിച്ച്‌ 1972 ലാണ്‌ പയ്യാവൂർ പഞ്ചായത്ത്‌ രൂപവത്കരിച്ചത്‌. കെ.വി. മോഹൻ ചെയർമാനും ഇ.സി. ജോസ്‌ ടി.എം. സേവ്യർ എന്നിവർ അംഗങ്ങളുമായി ഒരു അഡ്‌മിനിസ്‌ട്രറ്റീവ്‌ കമ്മറ്റിയെ ഭരണം ഏൽപ്പിച്ചു. തുടർന്ന്‌ 1979 ൽ പ്രഥമ തെരഞ്ഞെടുപ്പിൽ ടി എം. സേവ്യർ ആദ്യത്തെ പ്രസിഡണ്ടായി.[1] അതിരുകൾ ശ്രീകണ്ടാപുരം നഗരസഭ

   വടക്ക്‌ പടിഞ്ഞാറ് - ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്
   തെക്ക്‌ പടിഞ്ഞാറ് - ശ്രീകണ്‌ഠാപുരം ഗ്രാമപഞ്ചായത്ത്‌
   കിഴക്ക്‌- ഉടുമ്പപ്പുഴ
   തെക്ക്‌ കിഴക്ക്‌: പടിയൂർ ഗ്രാമപഞ്ചായത്ത്‌ [2]

ഭൂപ്രകൃതി

കർണാടക സംസ്ഥാനത്തോടു ചേർന്നു കിടക്കുന്നു മലകളും കുന്നുകളും നിറഞ്ഞ പ്രദേശം. വടക്കൻ ഇടനാട്‌ കാലാവസ്ഥപ്രദേശത്തിൽപെടുന്നു. പഞ്ചായത്തിലെ ഭൂവിഭാഗങ്ങളെ അഞ്ചായി തിരിക്കാം. 1. പുഴയോടു ചേർന്ന എക്കൽ മണ്ണു നിറഞ്ഞ നിരന്ന പ്രദേശം 2. നിരന്ന പ്രദേശത്തോടു ചേർന്നുള്ള താഴ്‌വരകൾ 3. കുത്തനെയുള്ള ചെരിവുകൾ 4.പീഠ സമതലം 5. വനപ്രദേശം[2] ആരാധനാലയങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ

പയ്യാവൂർ ശിവക്ഷേത്രമാണ്‌ മുഖ്യ ഹെന്ദവ ആരാധനാലയം. കേരളത്തിലെ മുത്തപ്പൻ സ്ഥാനങ്ങളുടെ ആരൂഡ സ്ഥാനമായ കുന്നത്തൂർപാടി ഈ പഞ്ചായത്തിലാണ്‌. കോയിപ്ര ശ്രീസുബ്രമഹ്‌ണ്യക്ഷേത്രവും പ്രധാനപ്പെട്ട ആരാധനകേന്ദ്രമാണ്‌. 1944 ൽ ഇരുഡിൽ സ്ഥാപിക്കപ്പെട്ട സെന്റ് സെബാസ്റ്റ്യൻസ്‌ പള്ളിയാണ്‌ ഈ ഗ്രാമത്തിലെ പ്രഥമ ക്രൈസ്തവ ദേവാലയം.[2] പ്രധാനപ്പെട്ട ഗ്രാമങ്ങൾ

   പയ്യാവൂർ
   പൊന്നും പറമ്പ
   പാറക്കടവ്
   ചന്ദനക്കാംപാറ
"https://schoolwiki.in/index.php?title=പയ്യാവൂർ&oldid=921054" എന്ന താളിൽനിന്ന് ശേഖരിച്ചത്