(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം
പ്രതിരോധമെന്ന പടവാളുകൊണ്ട്
കൊറോണയെ തടഞ്ഞിടാം,
ജീവൻ നിലനിർത്തിടാം
ജാതി മതം എന്നില്ലാതെ
മനുഷ്യനായി മാറിടാം
കൈകൾ തമ്മിൽ കോർത്തിടാതെ
മനങ്ങൾ തമ്മിൽ കോർത്തിടാം
കരുതി നമ്മൾ പൊരുതിടും
കൊറോണയെന്ന വൻവിപത്തിനെ
നാളെയുടെ സന്തോഷാവസരങ്ങളിൽ
പുഞ്ചിരിക്കാൻ ഇന്ന് മുഖങ്ങൾ
പൊത്തിടാം,കൈകൾ തമ്മിൽ
കഴുകിടാം,മനങ്ങൾ തമ്മിൽ
കോർത്തിടാം ….
പ്രതിരോധമാണ് പ്രതിവിധി