ജി എൽ പി എസ് ചീക്കല്ലൂർ/അക്ഷരവൃക്ഷം/മടക്കയാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
13:28, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15204 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മടക്കയാത്ര <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മടക്കയാത്ര


മനുഷ്യൻ
ഭൂമിയിലെ കോടിക്കണക്കിനു ജീവികളിൽ
ഒരു ജീവി
ആദ്യം
വിതച്ചും, കൊയ്തും,
വേട്ടയാടിയും
വിശപ്പുമാറ്റി
ജീവിച്ചുപോന്നു
പിന്നെ
ആഗ്രഹങ്ങൾഅത്യാഗ്രഹങ്ങളായി
പ്രകൃതിയോട് ഇണങ്ങിജീവിച്ചവൻ
സുഖസൗകര്യങ്ങളും
ആഢംബരങ്ങളുമായി
പ്രകൃതിയെ കൊല്ലാൻ തുടങ്ങി
കാടുകൾ പുഴകൾ മലകൾ
ഇവയെല്ലാം ചരമഗീതമെഴുതി.
ആർത്തിയും ‍ദുരയുംമൂത്ത്
ചുറ്റുമുള്ള എന്തിനെയും
കൊന്നുതിന്നുമെന്നായി
ഇനി
പ്രകൃതി എന്തുചെയ്യും
അതിജീവനത്തിന്റെ വഴി പോരാട്ടമാണ്
മനുഷ്യനോടുള്ള യുദ്ധം
അത്
തീയായും പേമാരിയായും
കാണാനാവാത്ത വൈറസായും വരും
ആർത്തികളുടെ അന്ത്യം കുറിക്കാൻ

തിരിച്ചറിവാണ് വേണ്ടത്
തിരിച്ചുപോക്കും
ആർത്തികളിൽനിന്ന് ആവശ്യത്തിലേക്ക്

മരുഭൂമിയിൽ നിന്ന് വനങ്ങളിലേക്ക്
പുഴയുടെ ജലസമൃദ്ധിയിലേക്ക്
കിളികളുടെ പാട്ടുകിലേക്ക്
വിത്തു വിതക്കലിലേക്ക്
മനുഷ്യനിലേക്ക്.
 

നിരഞ്ജന.പി
4 ജി.എൽ.പി.എസ് ചീക്കല്ലൂർ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത