(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മോഹം
ഒരു കൊടുങ്കാറ്റായി പറന്നുയരുവാൻ മോഹം
മാമരക്കൂട്ടും മാമലകളും താണ്ടി
പുഴകളും നദികളും കടന്ന്
സപ്ത സാഗര തീരത്തിലൂടെ
കാർമേഘപാളികൾക്കിടയിലൂടെ
സൂര്യദേവനെ തൊടുവാൻ മോഹം
അനന്തവിഹായസ്സിൽ മാരുത-
നോടൊപ്പം തല്ലിക്കളിച്ച്
തെന്നി നീങ്ങുവാൻ മോഹം
വീണ്ടുമൊരു ഇളം തെന്നലായ്
താഴെ പൊട്ടായ് കാണും കുടിലുകൾക്ക് മുകളിലൂടെ
മുന്നിലേയ്ക്ക് താണിറങ്ങുവാൻ മോഹം
എൻ പേരാണ് കൊറോണ