സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കേരളാമോഡൽ
കേരളാമോഡൽ
ഈ വൈറസിന്റെ ആരംഭദശയിൽ ഇത്രയും മരണകാരിയാണെന്ന് പല രാജ്യങ്ങളും കരുതിയില്ല. പലരും ലാഘവബുദ്ധിയോടെ കണ്ടു. രോഗം പടർന്ന് വളരെയധികം ആളുകളെ കൊന്നൊടുക്കിയപ്പോൾ മാത്രമാണ് ഇതിന്റെ കാഠിന്യം മനസ്സിലാക്കി തുടങ്ങിയത്.അപ്പോഴേക്കും രോഗം നിയന്ത്രണാതീതമായി. ഇന്ത്യ വിജയകരമായ വിധത്തിൽ കോവിഡിനെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കാതെ നിയന്ത്രിക്കാൻ കഴിഞ്ഞു. മരണസംഖ്യയും മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യയിൽ അധികമായി വർദ്ധിച്ചിട്ടില്ല. കോവിഡിനെ നേരിടാൻ കേരളത്തിലെ ഭരണകൂടമെടുത്ത നിലപാടുകളും പ്രശംസനീയം തന്നെ. കേരളത്തിലേക്കു വരുന്നവരെ താതാക്കാലിക നിരീക്ഷണ കേന്ദ്രങ്ങളിലാക്കിയതും സാമൂഹ്യ അകലം പാലിക്കണമെന്ന് നിർദ്ദേശിച്ചതുമെല്ലാം ഫലം കണ്ടു. അതുപോലെ ാത്രാനിയന്ത്രണവും കൈ കഴുകലും, മുഖം മൂടി, കൈയ്യുറ, എന്നിവയുടെ ഉപയോഗവുമെല്ലാം രോഗത്തെ തടഞ്ഞു നിർത്താൻ വളരെ സഹായിച്ചിട്ടുണ്ട്. അതെ, കേരളം ഇന്ത്യക്ക് മാതൃകയാണ്. അല്ല, ലോകത്തിനു തന്നെയും.
|