കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/കൊറോണ കാലത്തെ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ കാലത്തെ ചിന്തകൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലത്തെ ചിന്തകൾ

 നിനച്ചിരിക്കാതെയായിരുന്നു അവധിക്കാലം കൊറോണ ആണത്രേ കൊറോണ.
 പുറം ലോകത്തെ വെളിച്ചം ഏശാതെ വീട്ടിനുള്ളിൽ ഒതുങ്ങവേ
 മൈതാനം, അമ്പലപ്പറമ്പ്, പുഴയോരം, നാട്ടുവഴികൾ വിജനം നിശബ്ദം
 നടന്നു തീർത്ത വഴികൾ കളിച്ചു തിമിർത്ത കളികൾ ഒന്നുമില്ലാതെ ഒതുങ്ങി നാല് ചുമരുകൾക്കുള്ളിൽ
 അറിഞ്ഞു ഞാൻ അമ്മതൻ സ്നേഹം ആവോളം അച്ഛൻ തൻ കരുതൽ
 മുത്തശ്ശി തൻ വാത്സല്യം
 അമ്മയുടെ മടിത്തട്ടിൽ ഇത്ര തണുപ്പുണ്ടായിരുന്നോ? അമ്മയുടെ അടുക്കളക്ക് ഇത്ര സുഗന്ധമുണ്ടായിരുന്നോ?
 മുത്തശ്ശിയുടെ കഥകൾക്ക് ഇത്ര നിറങ്ങൾ ഉണ്ടായിരുന്നോ?
 അച്ഛന്റെ കൈകൾക്ക് ഇത്ര സ്നേഹം ഉണ്ടായിരുന്നോ?
 വീടിന്റെ സ്വാദ്കൾ, സ്പർശങ്ങൾ, അടക്കിപ്പിടിക്കലുകൾ പൊട്ടിച്ചിരികൾ വീടും ജീവൻ വെച്ചോ?
 ബർഗറിനും ബ്രോസ്റ്റിനും കട്‌ലറ്റിനും ഹോളിഡേ....
 പകരക്കാർ കൊതിയൂറും മാമ്പഴ പുളിശ്ശേരി, ചക്ക എരിശ്ശേരി, ഉണ്ണിയപ്പം........
 രഹസ്യമായി ഞാൻ അമ്മയുടെ ചെവിയിൽ മന്ത്രിച്ചു......
 കൊറോണ കാലം നല്ലകാലം എന്റെ അവധിക്കാലം.....!

ആദിത്യൻ എം നായർ
9 B കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്
ശാസ്താംകോട്ട ഉപജില്ല
കൊട്ടാരക്കര
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത