ഗവ. എച്ച് എസ് തോൽപ്പെട്ടി/അക്ഷരവൃക്ഷം/ കണ്ണു തുറപ്പിച്ചു കൊറോണ...
കണ്ണു തുറപ്പിച്ചു കൊറോണ...
ലോകത്തെ ഭീതിയിലാഴ്ത്തിയ ഒരു പേമാരിയാണ് കൊറോണ. ഇത് ഇന്നിന്റെ ലോകത്തെ ഞെട്ടിവിറപ്പിച്ചുകൊണ്ടി രിക്കുകയാണ്. കൊറോണ ജാഗ്രതയുടെ ഭാഗമായി മത-രാഷ്ത്തട്രീയ-സാമുദായിക സംഘടനകൾ പോലും എല്ലാവിധ സംഘം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ച് ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുന്നു. മനുഷ്യനുൾപ്പടെയുള്ള സസ്തനികളുടെശ്വാസനാളിയെ ഭാധിക്കുന്ന വൈറസുകളാണ് കൊറോണ വൈറസുകൾ.ഭ്രോ ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937 ആണ് ആദ്യമായി കൊറോണാ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30% വരെ കാരണം ഈ വൈറസുകളാണ് ജലദോഷം ബാധിച്ചവരുടെ മൂക്കിൽ നിന്നാണ് ഹ്യൂമൻ കൊറോണ വൈറസുകളെ ആദ്യമായി തിരിച്ചറിഞ്ഞത്. അത് 1960-കളിൽ ആയിരുന്നു ഇത് OC 43 , 229Eഎന്നീ രണ്ടിനും വൈറസുകളാണ് ജലദോഷത്തിന് കാരണം കിരീടം പോലുള്ള ചില പ്രൊഡക്ഷനുകൾ ഉള്ളതുകൊണ്ടാണ് അവർക്ക് കൊറോണ വൈറസ് എന്ന് പേര് വന്നത്. ലാറ്റിൻ ഭാഷയിൽ കൊറോണ എന്നാൽ ക്രൗൺ ആണ് മനുഷ്യനെ തണുപ്പുകാലത്തും വസന്തത്തിലെ തുടക്കത്തിലുമാണ് അണുബാധയ്ക്ക് സാധ്യത. ജലദോഷം വന്നശേഷം വീണ്ടും വൈറസ് പിടിപെടാം ദീർഘകാലം കൊറോണ വൈറസ് ആന്റിബോഡികൾക്ക് നിലനിൽക്കാൻ സാധിക്കില്ല. കൊറോണ വൈറസ് ബാധിച്ചാൽ രണ്ടു മുതൽ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. കൂടാതെ തുമ്മൽ മൂക്കൊലിപ്പ് ക്ഷീണം ചുമ തൊണ്ടവേദന ആസ്മ ഇവയും ഉണ്ടാകാം. ചികിത്സിച്ച് ഭേദപ്പെടുത്താൻ ആവാത്തതിനാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം- വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, പുകവലി ഒഴിവാക്കുക, പനിയും വേദനയും കുറയ്ക്കാൻ naproxen കഴിക്കുക വേപ്പറൈസർ ഉപയോഗിക്കുക. ഭയത്തെ പിന്നിൽ ആഴ്ത്തി കരുതലിന്റെ നിറവോടെ നമുക്ക് ഒരുമിച്ച് കൊറോണ ക്കെതിരെ പോരാടാം.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം