ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായ്

Schoolwiki സംരംഭത്തിൽ നിന്ന്
08:10, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=       പോരാടുവാൻ നേരമായ് | color=  3 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
      പോരാടുവാൻ നേരമായ്

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധത്തിൻ മാർഗ്ഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിനലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം നമുക്കൊഴിവാക്കിടാം ഇനി ഹസ്തദാനം...
അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട, പിണങ്ങിടേണ്ട

പരിഹസിച്ചും കരുതലില്ലാതെയും നടന്നീടുന്നൊരു സോദരരെ, നിങ്ങൾ കേട്ടുകൊൾക
നിങ്ങളാൽ തകർക്കപ്പെടുന്നതു വെറുമൊരു ജീവനല്ല
ഒരു ജനതയെ തന്നെയാണെന്നറിഞ്ഞുകൊൾക.
ആരോഗ്യ രക്ഷകർ നൽകിടും നിർദേശങ്ങൾ പാലിച്ചിടാം നമുക്കു മടികൂടാതെ,
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒറ്റ മനസ്സോടെ ശ്രമിച്ചിടാം.
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേ റിടാം ഭയരഹിതരായി.
ലോക നന്മക്കായി സമർപ്പിച്ചിടാം നമുക്കീ നാളുകൾ ഏറെ കരുതലോടെ...

ഷിഫാ നസ്റി ടി കെ
7C ഏ വി ഹെെസ്ക്കൂൾ
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത