ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/പുതിയ ജന്മം
പുതിയ ജന്മം
ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് ബാധയുണ്ടായതായി മാധ്യമങ്ങളിലൂടെ കണ്ടിരുന്നു എങ്കിലും നിപ്പയോ എലിപ്പനിയോ പോലെ മനുഷ്യന്റെ കൈപ്പിടിയിലൊതുങ്ങുമെന്ന് രമേശ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അവന്റെ കണക്കുകൂട്ടലുകൾ തെറ്റി. അവനും അവന്റെ കൂട്ടുകാരും പരീക്ഷ തീർന്നിട്ട് അവധിക്കാലത്ത് ക്രിക്കറ്റും ഫുട്ബോളും കളിക്കാൻ പ്ലാൻ ചെയ്തിരുന്നതാണ്.
ഒരു സുപ്രഭാതത്തിൽ നമ്മുടെ കൊച്ചുകേരളത്തിലേക്കും കൊറോണ കടന്നുവന്നു. ഇന്ത്യയിലാദ്യമായി കൊറോണ വന്നതും കേരളത്തിലേക്കായിരുന്നു. മറ്റു പല സംസ്ഥാനങ്ങളിലേക്കു പിന്നീട് വ്യാപിച്ചു. പതിവുപോലെ സ്കൂളിൽ ചെല്ലുമ്പോഴാണ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പരീക്ഷ മാറ്റിവെച്ചതായി സർക്കാർ പ്രഖ്യാപിച്ച വിവരം അറിയുന്നത്. വൈകുന്നേരം ലോക‍്ഡൗണും പ്രഖ്യാപിച്ചു. കളിക്കാൻ പോകാൻ ഇറങ്ങിയപ്പോൾ അമ്മ അനുവദിച്ചില്ല. വീട്ടിൽ തന്നെ ഇരുന്നാൽ മതിയെന്ന് അമ്മ നിർദ്ദേശിച്ചു. ടിവിയിൽ വരുന്ന ന്യൂസുകൾ ശ്രദ്ധിക്കാൻ അമ്മ അവനെ ഉപദേശിച്ചു. അപ്പോൾ ടിവിയിൽ കൊറോണ എങ്ങനെയാണ് പ്രതിരോധിക്കേണ്ടതെന്ന ഫ്ലാഷ് ന്യൂസുകൾ വരുന്നുണ്ടായിരുന്നു. സാനിറ്റൈസർ ഉപയോഗിക്കുന്നതിന്റെയും ഹാൻഡ്‍വാഷ് ചെയ്യുന്നതിന്റെയും മാസ്ക് ഉപയോഗിക്കേണ്ടതിന്റെയും പ്രാധാന്യം പറയുന്നതായിരുന്നു ഫ്ലാഷ് ന്യൂസുകൾ. വീട്ടിൽ തന്നെ ഒതുങ്ങിക്കൂടുവാൻ രോഗവ്യാപനത്തിന്റെയും മരണസംഖ്യ കൂടുന്നതിന്റെയും കണക്കുകൾ എല്ലാവരെയും നിർബന്ധിക്കുന്നതായി ഓരോ ദിവസവും വാർത്തകളിലൂടെ അവർ അറിഞ്ഞു.
|