എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/നേരറിവ്

23:31, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നേരറിവ്


നേരേ നടന്നൊന്നു നോക്കുന്ന നേരത്ത്
നേരിൻ്റെ ചെയ്തികൾ
കാണുന്നുണ്ടോ

കനിവിനായ് കൈ നീട്ടി
കരയുന്ന ഭൂമി തൻ
വിങ്ങുന്ന മാർ തടം _ കണ്ടിടതെ
കുന്നും മരങ്ങളും വെട്ടി -
നിരത്തിയും
പച്ചയാംപാടം വാർപ്പിട്ടുയർത്തിയും
വെട്ടിപ്പിടിച്ചും
ഒരു തുള്ളി നീരുറവ- പോലും
കീടങ്ങളെ കൊന്ന് വിഷ-
മയമാക്കിയും

സ്വന്തം സുഖത്തിനായ്
കൊന്നും പര സ്പരം- കൊലവിളിച്ചും
കൊഞ്ചുന്ന ബാല്യങ്ങൾ
തച്ചുടച്ചും
മാറ്റേണം നമ്മളീ ചിന്തകളെല്ലാം
മാറേണം മാറേണം
നാമേ വരും
ഞാനെന്ന ഒന്നിൽ തുടങ്ങി
നാം ഈലോകമൊന്നായ്
വെടിപ്പാക്കണം
പേമാരിയും പ്രളയവും
വേനലും വരൾച്ചയും
ലോകം വിഴുങ്ങുന്ന-
മഹാവ്യാധിയും
ഒന്നിച്ചു പൊരുതി നാം
മാറീടേണം

കളംകളം പാടും പുഴകളെ
കാണണം
കിളികൾ തൻ മധുരമാം
പാട്ടുകൾ കേൾക്കണം
പുഞ്ചിരി തൂകുന്ന- പുക്കളെ കാണണം
ചാഞ്ചാടിയാടും വയലുകൾ കാണണം
ഇതിനായി നമ്മൾ മാറിടേണം

ആരോഗ്യത്തോടെ
ഇരിക്കുവാനായി നാം
ഒരു മയോടൊന്നിച്ച്
മുന്നേറണം
കനിവും കരുണയും
തണലും കരുതലും
സ്നേഹത്തിൻ നിറവും
കാത്തീടേണം
ഒരു മയിലൊന്നിച്ചു
മുന്നേറണം ........
നാം നല്ലൊരു ലോകം
പണി തീടേണം .


 


ദേവിക .വി.പി
7 G എ എം യു പി സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത