കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
കേളി കലകൾ ഉണർന്ന നാട്
കുന്നും മലയും നിറഞ്ഞ നാട് കുയിലുകൾ പാടി നടന്ന നാട്
മയിലുകൾ പീലി വിടർത്തും നാട്
തുഞ്ചൻ കിളി പെണ്ണ് കൊഞ്ചു നാട്
തിരുവാതിരപ്പാട്ട് ഉണർന്ന് നാട്
ഒപ്പന പാടി കളിച്ച നാട്
പൊൻകണി കണ്ട് ഉണർന്ന നാട്
പൊന്നോണ പൂക്കളമിട്ട നാട്
കഥകളി പദങ്ങൾ ആടും നാട്
പച്ചപ്പ് മൂടിയ പൊന്നു നാട്
മലയാള ഭംഗി നിറഞ്ഞ നാട്
കേരളം എന്നുടെ സ്വന്തം നാട്