മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/ *ഭീതിപൂണ്ടകാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*ഭീതിപൂണ്ടകാലം*

 അറിയുവാനില്ലെനി ആർക്കും
അറിയുവാൻ കൊറോണ എന്ന മഹാമാരിയെ
മാർച്ച് മാസം പരീക്ഷയൊന്നുമില്ലാതെ
ഭീതിയകറ്റീടാൻ സ്കൂളുകളടച്ച ഒരു നേരം
കൊറോണയെന്ന മഹാമാരിയാൽ
കഷ്ടതയനുഭവിച്ചീടുന്ന കാലം
ലോക ജനതയെയാകെ രക്ഷിച്ചീടുവാൻ
നാം ലോക്ഡൗണിലായിപ്പോയി
നമുക്ക് നമ്മുടെ കൂട്ടുകാരെപ്പോലും
കാണാൻ പറ്റാതെയായിപ്പോയി
അങ്ങ് ചൈനയിൽ നിന്ന് വന്ന ഒരു രോഗം
ലോകരാജ്യങ്ങളെയാകെ പിടിച്ചുകുലുക്കി
വാതിൽപ്പൂട്ടി വീടിനുള്ളിൽ
കൈ കഴുകിയിരുന്നു നാം
എങ്കിലും നാം കേരളീയർ
യുദ്ധതന്ത്രത്തോടു കൂടി
മല്ലടിച്ചു പോരടിച്ചു
കൊറോണയെ പ്രതിരോധിക്കും
നഴ്സുമാരും ഡോക്ടർമാരും ഭരണകൂടവും ഒപ്പം നിന്ന്
നമ്മളും പൊരുതി മുന്നേറി നാം

ചൈതന്യ കെ.വി
6 B മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത