19:24, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അകലാതെ അകലാം | color= 3 }} <center> <poem> അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലാതെ അകലാം
അകലാതെ അകലാൻ നമ്മെ പഠിപ്പിച്ചു
കൊറോണ വ്യാപന കാലം
വിരൽ കോർക്കാതെ
കരം കോർക്കാതെ
മനം ചേർക്കാമിനി
വൈറസ് പഠിപ്പിച്ചു
ആർഭാടമില്ലാതെ
ജീവിച്ചിടാൻ
കൈവിട്ടുപോയ നല്ല ശീലങ്ങൾ
തിരികെയെടുക്കാൻ മർത്യനോടുന്നു
ആടംബര പ്രേമികൾ
നെട്ടോട്ടമോടുന്നു
താഴ്മയോടൊന്നു ജീവിച്ചിടാൻ
ഇങ്ങനെയൊരു ധുർവിധി
കേട്ടുക്കേൾവിയിലില്ലെന്ന്
പുലമ്പുന്നു വൃദ്ധ ജനങ്ങളും
ആരാധനാലയങ്ങൾ കൊട്ടിയടച്ചു
ഭക്തരാം വിശ്വാസികൾക്ക്
മുന്നിൽ
വീടുകൾ ദേവാലയങ്ങളായി -
വരും! നല്ല കാലം എന്നോർത്തു കൊണ്ട്
നൽകാം കരഘോഷം
ഭരണാധികാരികൾക്കും
സ്വയം മറന്ന് പ്രവർത്തിക്കും
ആരോഗ്യ പ്രവർത്തകർക്കും
എല്ലാ ജനങ്ങൾക്കും കാവലാകുന്ന
ഭാരത ഭൂവിനെ നമിക്കാം മടിക്കാതെ
പ്രാർത്ഥിക്കാം നമുക്കേക മനസോടെ
ലോക സമസതാ സുഖിനോ ഭവന്തു.