എ.​എം.യു.പി.സ്കൂൾ ഉള്ളണം/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
17:45, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amupsullanam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ പ്ലാസ്റ്റിക്‌ നിരോധിക്കാം. പ്ലാസ്റ്റിക്‌ വിഘടനത്തിനു വിധേയമാകുന്നില്ല, അതു ദീർഘകാലം മണ്ണിൽ നശിക്കാതെകിടക്കുന്നു. മണ്ണിലേക്ക് ജലം ഇറങ്ങുന്നത് തടയുന്നു. വേരുകളുടെ വളർച്ച തടസ്സപ്പെടുത്തുന്നു. ഈകാലത്ത് മനുഷ്യർ മരങ്ങളും, കാടുകളും, കുന്നുകളും, വെട്ടി നശിപ്പിച്ചു ഫ്ലാറ്റുകളും വലിയ ബിൽഡിങ്ങുകളും ഉണ്ടാക്കുകയാണ്. ജൂൺ 5- നാം ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. മരങ്ങൾ വെട്ടി നശിപ്പികുന്നതുവഴി നാം പ്രകൃതിയെ അനിയന്ത്രിതമായി ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ പരിസ്ഥിതി നശീകരണം നിർത്തിയാലെ മനുഷ്യരാശ്യിയടക്കം സകല ജീവജാലങ്ങൾകും രക്ഷയുള്ളൂ, ജപ്പാനിലെ ജൈവകൃഷി ഗവേഷകനായ മസനോബുഫുക്കുവോക്ക ഇങ്ങനെ പറയുന്നു. രാസവള പ്രയോഗത്താൽ പ്രാണനറ്റ മണ്ണിനു മൃതസന്ജീവനിയാണ് ജൈവവളങ്ങൾ. മണ്ണിനെ മരുഭൂമിയാക്കുകയല്ല, വിളഭൂമിയാക്കുകയാണ് വേണ്ടത് എന്നും അദ്ദേഹം പറയുന്നു. വയലുകളിലെ മേൽമണ്ണ് നീക്കി അതിനടിയിലുള്ള ചളി മണ്ണെടുത്തിട്ടാണ് ഇഷ്ടിക നിർമാണം, വയലുകളിലെ ചളി വെള്ളം കെട്ടി നിൽക്കാനുള്ള ഇടമാണെന്ന് നാം ചിന്തിക്കുന്നില്ല. നമ്മുടെ പരിസ്ഥിതിയുടെ കാവലാൾ നാം തന്നെയാണ് എന്ന ബോധം മനുഷ്യ മനസ്സിലുദിച്ചാലെ പരിസ്ഥിതിക്ക് നില നിൽപ്പുള്ളൂ....

{{BoxBottom1

പേര്= ഹർഷ വി വി ക്ലാസ്സ്= 7ജി പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= എഎംയുപി സ്കൂള് ഉള്ളണം സ്കൂൾ കോഡ്= 19454 ഉപജില്ല= പരപ്പനങ്ങാടി ജില്ല= മലപ്പുറം തരം= ലേഖനം color= 5

}