ഗവ. യു പി സ്കൂൾ മാടമ്പിൽ/അക്ഷരവൃക്ഷം/കോവിഡിനെതിരെ

Schoolwiki സംരംഭത്തിൽ നിന്ന്
16:21, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36460 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡിനെതിരെ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡിനെതിരെ

രാവിലെ എഴുന്നേറ്റ് ജനാലകളിലൂടെ പുറത്തേക്ക് നോക്കൂ.... കുറേ വണ്ടികൾ തിരക്കിട്ട് പോകുന്നത് കാണാം. തിരക്കേറിയ വാഹനങ്ങൾ,തിരക്കേറിയ മനുഷ്യർ,ചന്തയിലാകട്ടെ ആളുകളുടെ കലപില വർത്തമാനങ്ങളും ,അയൽസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വണ്ടികളുടെ ശബ്ദവും. ഒട്ടും നിശബ്ദമല്ല നമ്മുക്ക് ചുറ്റുമുള്ള ലോകം. അങ്ങനെയിരിക്കെ ഒരുനാൾ ചൈനയിൽനിന്നും ഒരുകുഞ്ഞ൯ വൈറസ് പൊട്ടിപുറപ്പെട്ടു.കുഞ്ഞ൯ വൈറസ് കൊച്ചുവൈറസ് എന്നൊക്കെ പറയുമ്പോ ഒരു നിസ്സാരക്കാരനെന്ന് വിചാരിക്കും. പക്ഷെ ഇതൊരു ഭീകര൯തന്നെയാണ് .

ഈ വൈറസ് ബാധിച്ച വ്യക്തിയിൽ നിന്നും അയാൾ സമ്പർക്കത്തിലാകുന്ന പ്രതലത്തിലേക്കും ആളുകളിലേക്കും വളരെ വേഗം പടർന്നുപിടിക്കുന്നു. അതുകൊണ്ടുതന്നെ ജനസംഖ്യ ഏറ്റവും കൂടിയചൈനയിൽ ഈ വൈറസ് അതിവേഗം വ്യാപിക്കുകയും ഒരുപാട് ആളുകളുടെ ജീവ൯ അപഹരിക്കുകയും ചെയ്തു.മറ്റു രാജ്യങ്ങലിൽ നിന്നും ജോലിക്കും പഠനത്തിനും മറ്റുമായി ഇവിടെ എത്തിയവരിലൂടെ ഈ വൈറസ് ലോകം മുഴുവ൯ വ്യാപിച്ചു.അങ്ങനെ ഇന്ത്യയിലേക്കും ഈകൊച്ചു കേരളത്തിലേക്കും വൈറസ് കടന്നു കൂടി.അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങളിൽ പോലും മരണസംഖ്യ ഉയരുമ്പോൾ പോലും ഇന്ത്യയും ,ഇന്ത്യയിൽ നിന്നുതന്നെ ഈ കൊച്ചു കേരളവും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിൽ മുന്നിട്ടു നിൽക്കുന്നു.കേരളത്തിലെ പ്രതിരോധപ്രവർത്തനങ്ങൾ ലോകത്തിനുതന്നെ മാതൃകയാണ് . അതിനായി നമ്മോടൊപ്പം നിന്ന് ഈപോരാട്ടത്തിന് നേതൃത്വം നൽകുന്ന നമ്മുടെ ആരോഗ്യമന്ത്രിയേയും മുഖ്യമന്ത്രിയേയും നമുക്കുവേണ്ടി .. നാടിനുവേണ്ടി..കുടുംബത്തേയും വിട്ടുനിന്ന് കോവിഡിനെതിരെ ജീവ൯ പണയം വെച്ച് പോരാടുന്ന ആരോഗ്യ പ്രവർത്തകരേയും നിയമ പാലകരേയും അവർക്ക് സഹായം എത്തിച്ചു നൽകുന്ന സന്നദ്ധപ്രവർത്തകരെയും നമുക്ക് നന്ദിപൂർവ്വം പ്രാർത്ഥനയോടെ സ്മരിക്കാം..

കൊറോണയെ നേരിടാ൯ നമുക്കൊന്നിച്ച് പൊരുതാം.അതിനായി നാം കുറച്ചു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്

• ലോക്ഡൗൺ സമയത്ത് സർക്കാർ പറയുന്ന കാര്യങ്ങൾ കേൾക്കണം. • ധാരാളം ആളുകൾ കൂടുന്ന പരിപാടികൾ ഉപേക്ഷിക്കുക.. • ഇടയ്ക്കിടെ ഹാ൯ഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുക.. • പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക • മുഖത്തേക്ക് കൈകൊണ്ട് തൊടുന്നത് പരമാവധി ഒഴിവാക്കുക.

• സാമൂഹിക അകലം പാലിക്കുക.

ലോക്ഡൗൺ കൊണ്ടുള്ള ഗുണങ്ങൾ

• അന്തരീക്ഷ മലിനീകരണം കുറഞ്ഞ് വായു ശുദ്ധമായി • രോഗവ്യാപനം തടയാ൯ കഴിഞ്ഞു.

<
പെട്ടെന്നു തന്നെ ഈ മഹാമാരിയെ ഭൂമിയിൽനിന്ന് തുരത്താനുള്ള മരുന്ന് കണ്ടുപിടിക്കട്ടെ എന്ന് നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രാർത്ഥിക്കാം.

അനാമിക
3 A മാടമ്പിൽ ഗവ.യു പി സ്ക്കൂൾ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം