(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവിക്കാം കൊറോണയെ
പടരുന്നു ലോകത്തിൽ
മാറാത്ത മഹാമാരി
പോരാട്ടകാലമിത്
അകറ്റിടാം കൊറോണയെ
വീടിനുള്ളിൽ നിന്നിടാം
ഭീതി മാറ്റി നേരിടാം
ഈ മഹാമാരിയെ
ഓർത്തിടാം നമുക്ക് വേണ്ടി
പോരാടുന്ന കൂട്ടരെ
മനസ്സുകൊണ്ട് എടുത്തിടാം
സമൂഹഅകലം കാത്തിടാം
അകലുമീവ്യാധിതൻ
കൂരിരുട്ടിൽ നിന്ന്
ഉയരുമീ അതിജീവനത്തിൻ സുപ്രഭാതം