ഉണർന്നെണീക്കും കാലത്തേ ദിനകൃത്യങ്ങൾ ചെയ്‌തീടും പല്ലുകൾ നന്നായ് തേച്ചീടും നന്നായിതേച്ചു കുളീച്ചീടും പിന്നെയിരുന്നു പഠിച്ചീടും ആഹാരത്തിനു മുൻപും പിൻപും കൈയും വായും കഴുകീടും അഴുക്കുകളില്ലാത്ത വസ്ത്രം മാത്രം അവനെപ്പോഴു മണിഞ്ഞീടും വീടും സ്കൂളും പരിസരവും ശുചിയായി സൂക്ഷിച്ചീടുമവൻ ശുചിയായി നടക്കുന്നതിനാൽ ചൊടിയോടപ്പു വളരുന്നു അപ്പുവിനെപ്പോലെയെല്ലാരും ശുചിയായിട്ടു നടന്നീടിൽ മിടുക്കരായി വളർന്നീടാം .