ഗവ.എച്ച്.എസ്.എസ്. അകനാട്/അക്ഷരവൃക്ഷം/ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ബാല്യം

ബാല്യകാലത്തിൻെറ തേരിലേറി
വീണ്ടും ചരിക്കാൻ കൊതിക്കുന്നു ഞാൻ
മാധുര്യമൂറും വർണ്ണപ്പകിട്ടേറും
ബാല്യമിങ്ങെത്തുമോ ഒന്നുകൂടി

ആർത്തുല്ലസിച്ചും ചിരിച്ചും കളിച്ചും
മതിമറന്നാസ്വദിച്ചാനന്ദിച്ചും
കൂട്ടുകാർക്കൊപ്പവും സോദരർക്കൊപ്പവും
കൂടിക്കളിച്ചാർത്തുല്ലസിച്ചും

കൈവിട്ടുപോയൊരാനല്ലകാലത്തെ
ഒാർത്തെൻമനം നിറയുന്നിതിപ്പോൾ
ജിവിതത്തിൻ വർണ്ണപൂക്കാലമാം
ബാല്യത്തിൻ കാലൊച്ച കാത്തിരിപ്പൂ ഞാൻ
       

 

Sandra Sunil
8 A GHSS Akanad
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത