തളരാതെ പൊരുതുക പൊരുതി മുന്നേറുക ഇടറില്ല പതറില്ല നമ്മൾ ഒാർത്തു വെക്കേണ്ടതായുണ്ട് നാം തീർത്തൊരി അതിജീവനത്തിൻെറ മന്ത്രം ഒരോരോ യാമങ്ങൾ തീരുന്ന നേരവും ആരോ പഠിപ്പിച്ച കാര്യം ദൂരത്ത് നിന്നുകൊണ്ടോരെത്തു നിൽക്കാമെ- ന്നാദ്യം പഠിച്ചോരു പാഠം നില്കാതിരിക്കാതെയുച്ചക്കു ചൂടത്ത് നാടിനെ കാത്തോരെ ത്യാഗം കണ്ണിമവെട്ടാതെ കാവലായ് തീർന്നൊരു- മാലാഖമാരെ നമിക്കാം കൈയകലെ നിന്നു കൈത്തലം ചേർത്തിട്ട് കാലത്തെ വന്നിച്ചു നമ്മൾ കൂടെ നിൽക്കുന്നോരെ, കൂട്ടിരിക്കുന്നോരെ ജാതി ചോതിച്ചില്ല നമ്മൾ റേഷനരികൊണ്ടു കഞ്ഞി വെച്ചുണ്ടുകൊ- ണ്ടെത്ര ദിനങ്ങൾ കഴിച്ചു നമ്മൾ ഞാനില്ല, നീയില്ല നമ്മളേയുള്ളുവെ- ന്നുള്ളൊരു ലോകൈക തത്വം നെഞ്ചോടു ചേർക്കുകി പാഠങ്ങളൊക്കെയും ലോകവസാനം വരേയ്കും ദൂരങ്ങൾ താണ്ടി നാം തീരമണിയുമ്പോഴും കരുതലിൻ കവചങ്ങൾ കരുതാം
സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത