12:01, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
നിറഞ്ഞ തോടും കവിഞ്ഞ പുഴയും
അഴകേകുന്നൊരു വൻ വൃക്ഷങ്ങളും
കിളിയുടെ കൊഞ്ചലും കാറ്റിൻ തഴുകലും
മഴയുടെ കുളിരും പൂവിൻ മണവും
നിറഞ്ഞുനിൽക്കും എന്നുടെ പ്രകൃതി
മാനവർ തന്നുടെ അഹംഭാവത്താൽ
ചുട്ടുകരിച്ചു പ്രകൃതിതൻ ഹൃദയം
തോടും പുഴയും വറ്റിവരണ്ടു
കാലംതെറ്റി കാറ്റും മഴയും
ഫാക്ടറി തുപ്പി വിഷപ്പുക പടലം
വയലുകൾ മാഞ്ഞു വീടുകൾ പൊങ്ങി
മാനവർ തന്നുടെ ചെയ്തികൾ മൂലം
വന്നു ഭവിച്ചു മഹാമാരി
ഒന്നേ ഒന്നു ഓർക്കുക നാം