എസ്.എൻ.ഡി.പി.എച്ച്.എസ്.നീലീശ്വരം/പ്രാദേശിക പത്രം
വാനനിരീക്ഷണക്യാബ്ബ് നടത്തി
സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ മാനം മഹാത്ഭുതം എന്നപേരില്‍ ജനുവരി 15 ന് നടന്ന സൂര്യഗ്രഹണത്തോടനുബന്ധിച്ച് വാനനിരീക്ഷണക്യാബ്ബ് നടത്തി. എറണാകുളം മഹാരാജാസ് കോളേജിലെ പ്രൊഫ. ഡോ. എന്‍.ഷാജി ക്ലാസ്സെടുത്തു. രാത്രി 12 മണിവരെ ക്ലാസ്സ് നീണ്ട്നിന്നു. പി.ടി.എ.പ്രസി. ടി.എല്‍.പ്രദീപ്, വി.സി.സന്തോഷ്കുമാര്‍, സജിന.കെ.സ്., ജിബി കുര്യാക്കോസ്, എന്‍.ഡി.ചന്രബോസ്, സുജാല്‍.കെ.എസ്. എന്നിവര്‍ ക്യാംബ്ബിന് നേതൃത്തം നല്കി.
യുറീക്ക ലാബ് നടത്തി
സയന്‍സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രസാഹത്യപരിഷത്തിന്റെ സഹകരണത്തോടെ യുറീക്ക ലാബ് എന്ന പേരില്‍ ശാസ്ത്രതപരീക്ഷണപരിശീലനപരിപാടി സംഘടിപ്പിച്ചു. പ്രൊ.പി.ആര്.രാഘവന് ക്ലാസ്സെടുത്തു. അന്‍പതോളം കുട്ടികള്‍ക്കാണ് അദ്ദേഹം പരിശീലനംനല്കിയത്. ഈ കുട്ടികള്‍ പിന്നീട് 26 ഡിവിഷനുകളിലെകുട്ടികള്ക്ക് ക്ലാസ്സെടുത്തു. വി.സി.സന്തോഷ്കുമാര്‍, സജിന.കെ.സ്., ജിബി കുര്യാക്കോസ്, പി.ടി.എ.പ്രസി. ടി.എല്‍.പ്രദീപ്, എന്നിവര്‍ നേതൃത്തം നല്കി.
പ്രൈംമിനിസ്റ്റേഴ്സ് ഷീല്ഡ്ലഭിച്ചു
2009 - 2010 വര്‍ഷത്തെ പ്രൈംമിനിസ്റ്റേഴ്സ് ഷീല്‍ഡ് ഞങ്ങളുടെ സ്കൂളിന് ലഭിച്ചു. ശ്രീ.ആര്.ഗോപിയാണ് ഇതിന്റെ വിജയശില്പി. ഗൈഡ് ക്യാപ്റ്റന്മാരായ ഉഷ.കെ.എസ്.,ജിബികുര്യാക്കോസ് , സ്മിതചന്ദ്രന്‍ സ്കൂളിലെ മറ്റ് സ്റ്റാഫ് എന്നിവരും ഈ സംരഭത്തില്‍ പങ്കാളികള്‍ ആയിരുന്നു. 2004 ന് ശേഷം ആദ്യമായാണ് ഷീല്‍ഡ് കേരളത്തിന് ലഭിക്കുന്നത്.
കാട്ടുതി ബോധവല്‍ക്കരണം
പരിസ്ഥിതി ക്ലബ്ബ്, വനംവകുപ്പിന്റെ സഹകരണത്തോടെ കാട്ട്തീ ബോധവല്‍ക്കരണ മാസാചരണം നടത്തുവാന്‍ തീരുമാനിച്ചു. ഇതോടനുബന്ധിച്ച് സൈക്കിള്‍ റാലി, സെമിനാര്‍, ഏകദിനക്യാബ്ബ് എന്നിവ നടത്തി. റാലി കാലടി ഫോറസ്റ്റ് ഓഫീസര്‍ ശ്രീലേഖ ഫ്ലാഗ്ഓഫ് ചെയ്തു.
ജലസംരക്ഷണസെമിനാര് നടത്തി
17-2-10 ല്‍ സയന്‍സ് ക്ലബ്ബിന്റെയും, പരിസ്ഥിതി ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ ജലസംരക്ഷണ സെമിനാര്‍ നടത്തി. ശ്രീമതിമാര്‍ മഞ്ജു രാജന്, നിഷ പി. രാജന്, ആര്.ഗോപി. എന്‍.ഡി.ചന്ദ്രബോസ് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു.
ഔഷധത്തോട്ടം നിര്‍മ്മിച്ചു'''
പരിസ്ഥിതി ക്ലബ്ബിന്റെയും സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെയും നേത്രുത്തത്തില് 'വിദ്യാലയത്തില്‍ ഒരു ഔഷധതോട്ടം' പദ്ധതി നടപ്പൂലാക്കി. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ വി.ആര്.അശോകന് ഉത്ഘാടനം നടത്തി. 125ല്‍ പരം ഔഷധസസ്യങ്ങള്‍ പേര്, ശാസ്ത്രീയനാമം, ഔഷധപ്രാധാന്യമുള്ള ഭാഗം, ഉപയോഗം എന്നിവരേഖപ്പെടുത്തിയിട്ടുള്ള ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
രാഷ്ട്രപതി പുരസ്കാര്‍ ലഭിച്ചു
ജറിന് അഗസ്റ്റിന് പോള്‍, അതുല്‍.കെ.എസ്., സിജോ ജോസ്, ജോസഫ് ജോണ്സണ് എന്നീ കുട്ടികള്‍ക്ക് 2010 ലെ രാഷ്ട്രപതി പുരസ്കാര്‍ ലഭിച്ചു
നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്കൂള്‍ വിശിഷ്ട ഹരിതവിദ്യാലയം
സംസ്ഥാനത്ത് ഏറ്റവും മികച്ച മാതൃഭൂമി സീഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്കൂളിനുള്ള വിശിഷ്ട ഹരിതവിദ്യാലയം പുരസ്കാരത്തിന് ഞങ്ങളുടെ സ്കൂള്‍ അര്‍ഹമായി. ഒരുലക്ഷംരൂപയും പ്രശംസിപത്രവുമാണ് സമ്മാനം.മലയാററൂര്‍: ടെന്‍ - എ-യുടെ തമ്പകവുമായാണ് ടെന്‍ - ഡി - യുടെ ആര്യവേപ്പിന്‍െറ മത്സരം. നയന്‍ - സി -യുടെ നെല്ലിക്കൊപ്പം എയ്ററ് - ഇ - യുടെ ചെമ്പകവും വളര്‍ന്നു കഴിഞ്ഞു. നട്ടു നനച്ചു വളര്‍ത്തിയ വാഴത്തോട്ടം കുലച്ചു കായിട്ടതിന്‍െറ സന്തോഷത്തിലാണ് എയ്ററ് - ബി .ഇത് കുട്ടികളുടെ കൃഷിപാഠം. മലയാററൂരിനടുത്ത നീലീശ്വരത്തെ എസ്.എന്‍.ഡി.പി ഹൈസ്ക്കൂളിലേക്കു ചെന്നാല്‍ സിലബസിലില്ലാത്ത ഈ പ്രാക്ടിക്കല്‍ കാണാം. പ്രകൃതിയെ മറക്കുന്ന തലമുറയ്ക്ക് നീലീശ്വരത്തെ കുട്ടികളുടെ മറുപടി. ഇവിടത്തെ മണ്ണില്‍ മാത്രമല്ല മനസ്സുകളിലും പച്ചപ്പു വിരിക്കുകയാണ് ഈ വിശിഷ്ട ഹരിത വിദ്യാലയം.സ്കൂള്‍ വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സ്നേഹം വളര്‍ത്തുന്നതിന് മാതൃഭൂമിയും ലേബര്‍ ഇന്ത്യയും ചേര്‍ന്ന് ആലുവയിലെ പരിസ്ഥിതി സംരക്ഷണ സംഘത്തിന്‍െറ സാങ്കേതിക സഹകരണത്തോടെ സംഘടിപ്പിച്ച ' സീഡ് ' പദ്ധതിയുടെ സംസ്ഥാനതല ഒന്നാം സ്ഥാനമാണ് നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്കൂളിനെത്തേടിയെത്തിയത്. പ്രകൃതി സംരക്ഷണത്തിന്‍െറ മഹദ് സന്ദേശം സ്കൂളിന്‍െറ മതില്‍ക്കെട്ടുകള്‍ക്കുമപ്പുറത്ത് ഒരു നാടാകെ പ്രചരിപ്പിക്കുന്ന പ്രയത്നത്തിന് അര്‍ഹിക്കുന്ന അംഗീകാരം കൂടിയാണിത്.26 ഡിവിഷനുകളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍.1954 ല്‍ സ്ഥാപിതമായ നീലീശ്വരം എസ്.എന്‍.ഡി.പി ഹൈസ്കൂളിന് വളര്‍ച്ചയുടെ 56-ാം വര്‍ഷത്തില്‍ നാടിനാകെ മാതൃകയാകാന്‍ കഴിഞ്ഞതിലുള്ള അഭിമാനമുണ്ട്. സീഡ് പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ പ്രകൃതി സംരക്ഷണ സന്നദ്ധരായ നൂറോളം വിദ്യാര്‍ഥികളെയാണ് നേച്ചര്‍ ക്ലബ്ബിലേക്കു ചേര്‍ത്തത്. ഇവരായിരുന്നു പോയ ഒരു വര്‍ഷം മലയാററൂര്‍-നീലീശ്വരം പഞ്ചായത്തില്‍ സ്ക്കൂള് നേതൃത്വം നല്കിയ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും. കോ-ഓഡിനേറററായ സയന്‍സ് അധ്യാപകന് ആര്.ഗോപി, പ്രധാനാധ്യാപിക വി.എന്‍.കോമളവല്ലി എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഒപ്പം നിന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പത്തു പ്രായോഗിക പ്രവൃത്തികളും നടപ്പാക്കുന്നതില്‍ നീലീശ്വരം സ്ക്കൂള് വിജയിച്ചു. സ്ക്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കൊപ്പം നാട്ടിലും സി.എഫ്.എല്‍ ലാമ്പ് വിതരണം നടത്തുക വഴി പ്രസരിപ്പിക്കാനായത് വൈദ്യുതി സംരക്ഷണത്തിന്‍െറ വലിയ പാഠം. അ ആവശ്യം കഴിഞ്ഞ് വൈദ്യുതി ലൈററ് അണയ്ക്കാന്‍ പറഞ്ഞാല്‍ ആദ്യമൊക്കെ ഗൗനിക്കാതിരുന്ന അച്ഛന് പോലും ഇപ്പോള്‍ കൃത്യമായി സ്വിച്ചോഫാക്കാന്‍ പഠിച്ചു..അ സ്വന്തം വീട്ടിലെ അനുഭവം വിവരിച്ചത് നേച്ചര്‍ ക്ലബ്ബ് സെക്രട്ടറി ആതിര.എ.എസ്.പഞ്ചായത്തിലെ മാലിന്യക്കൂമ്പാരമായിരുന്ന കൊററമം തോട് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്ലാസ്ററിക് മാലിന്യങ്ങള്‍ നീക്കി വൃത്തിയാക്കി.നീര്‍ത്തട സംരക്ഷണം ആദ്യ ഘട്ടത്തില്‍ മാറി നിന്നു കണ്ട നാട്ടുകാര്‍ പിന്നീട് വെള്ളവും പഴങ്ങളും നല്‍കിയാണു സഹകരിച്ചത്. വൃക്ഷ-വനവത്ക്കരണത്തിന്െറ ഭാഗമായി സ്കൂളിലൊരുക്കിയ ഔഷധോദ്യാനത്തില്‍ 128 തരം പച്ചമരുന്നുചെടികള്‍ നിറഞ്ഞു. പച്ചക്കറിത്തോട്ടത്തില്‍ നിന്നു പറിച്ചെടുത്തവ കൊണ്ട് ഉച്ചക്കഞ്ഞി വിതരണം ഗംഭീരമായി. പൂന്തോട്ടത്തില്‍ ചെത്തിയും ചെമ്പരത്തിയും നന്ത്യാര്‍വട്ടവും മുതല്‍ താമര വരെ വിരിഞ്ഞു നിന്നു.തീരുന്നില്ല. നീലീശ്വരത്തെ പ്രകൃതി വിശേഷങ്ങള്‍. മുണ്ടങ്ങാമററത്തെ നെല്‍പ്പാടത്ത് വിത്തുവിത മുതല്‍ കൊയ്ത്തു വരെ കുട്ടികള്‍ കൂടെ നിന്നു. സ്കൂളിന് 5 കി.മീ. ചുററളവിലുള്ള വൃക്ഷങ്ങളുടെ സെന്‍സസും പൂര്‍ത്തിയാക്കി. നീലീശ്വരം ജംഗ്ഷന് ശുചീകരണത്തിന് സംസ്ഥാന സര്‍ക്കാരിന്‍െറ കഴിഞ്ഞ വര്‍ഷത്തെ സാനിറേറഷന്‍ പുരസ്ക്കാരവും കിട്ടി. ജലം അമൂല്യമാണെന്ന മുദ്രാവാക്യവുമായി പെരിയാറിലേക്കു നടത്തിയ ജലജാഥകളുമൊരുപാടാണ്.കാട്ടുതീ നിയന്ത്രിക്കാനുള്ള ഫയര്‍ ബെല്ററിന്െറ നിര്‍മാണ രീതികള്‍ മനസ്സിലാക്കാനായിരുന്നു ഒരു പഠനയാത്ര.ഇന്ന് ഭൂമി നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പ്രകൃതി നശീകരണമാണ്. ഭൂമിയാണു ദൈവം എന്ന തിരിച്ചറിവ് ഞങ്ങള്‍ക്കുണ്ടാക്കിത്തന്നത് സീഡ് പ്രവര്‍ത്തനങ്ങളാണ്...അ നീലീശ്വരം സ്കൂളിലെ എട്ടാം ക്ലാസ്സുകാരന് കിരണ്‍.ടി.ബാബുവിന്‍െറ വാക്കുകള്‍ സാക്ഷ്യം. ഇവിടെ , ഒരു നാടിനാകെ നന്മയുടെ വെളിച്ചമാവുകയാണ് സീഡ്.