പഴഞ്ചൊല്ലിൽ പതിരില്ല
വിത്ത് ഗുണം പത്ത് ഗുണം
വേണേൽ ചക്ക വേരിലും കായ്ക്കും
ഗതി കെട്ടാൽ പുലി പുല്ലും തിന്നും.
മത്തൻ കുത്തിയാൽ കുന്പളം മുളയ്ക്കില്ല.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല.
മടിയൻ മല ചുമക്കും
പയ്യ തിന്നാൽ പനയും തിന്നാം
ഒത്തു പിടിച്ചാൽ മലയും പോരും
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം
പട്ടിയുടെ വാൽ പന്തീരായിരം വർഷം കുഴലിട്ടാലും നിവരില്ല.