കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം ഇന്നിൻെറ ആവശ്യം

Schoolwiki സംരംഭത്തിൽ നിന്ന്
06:18, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (verification)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി സംരക്ഷണം ഇന്നിൻെറ ആവശ്യം
അന്ന് രാവിലെ റോബിൻ കുരുവികൾ പറന്നില്ല.വസന്തങ്ങൾ നിശബ്ദമായി.ഹോമോസാപ്പിയൻസ് എന്ന ഒറ്റജീവിവർഗം കാരണം നിശബ്ദമാകുന്ന വസന്തങ്ങളെഓർക്കുമ്പോൾ പരിസ്ഥിതിസംരക്ഷണം ഇന്നിൻെറ ആവശ്യമാണ്.

'ഈലോകത്തിന് മനുഷ്യരുടെ മുഴുവൻ ആവശ്യങ്ങളും തൃപ്തിപ്പെടുത്താനുള്ളശേഷിയുണ്ട്,പക്ഷേ ഒരാളുടെപോലുംആർത്തിയെ തൃപ്തിപ്പെടുത്താനുള്ള ശേഷിഇല്ല'.മഹാത്മാഗാന്ധിയുടെ ഈവാക്കുകളിൽ തന്നെ ആർത്തിയെ ആവശ്യമാക്കിമാറ്റുന്ന നാഗരികതയിലാണ്നാം ജീവിക്കുന്നതെന്ന സത്യം വെളിപ്പെട്ട് നിൽക്കുന്നു.മണ്ണും,മരവും,വായുവും,മനുഷ്യനും,മൃഗവും,വെളളവും എല്ലാം ചേർന്ന ചുറ്റുപാടാണ് പരിസ്ഥിതി.മനുഷ്യൻെറ അത്യാർത്തി മൂലംപ്രകൃതി ഇഞ്ചിഞ്ചായിനശിച്ചുകെണ്ടിരിക്കുമ്പോൾ പരിസ്ഥിതിസംരക്ഷണം ഇന്നിൻെറ ആവശ്യമാണെന്ന് മനസ്സിലാക്കാം.വനനശികരണം,മലിനീകരണം,ജനപ്പെരുപ്പം,ടൂറിസം മേഖലയുടെ അതിപ്രസരം,സ്വാർത്ഥത,അമിത മത്സരബുദ്ധി ഇവയൊക്കെ പരിസ്ഥിതിയെ കാർന്നുതിന്നുന്ന ക്യാൻസറായിമാറുന്നു. മൺസൂണും വസന്തവും വേനലും ഇന്ന് തലതിരിഞ്ഞുവരുന്നതും കാലാവസ്ഥ പ്രവചനാതീതമാകുന്നതും ആഗോളതാപനം വരുത്തിവയ്ക്കാൻ പോകുന്ന വിപത്തുകൾ ഏറ്റവും അടുത്തെത്തിയിരിക്കുന്നതും എന്തുകൊണ്ടാണെന്ന് ചിന്തിക്കേണ്ട സമയംപോലും അതിക്രമിച്ചുകഴിഞ്ഞു. കാരണം ഇപ്പോൾ തന്നെ അൻറാർട്ടിക്കയിലെ മഞ്ഞ് ഉരുകി കിരീബത്തീ എന്ന ദ്വീപ് തന്നെ ഇല്ലാതെയായി.അരാൾ കടലും ഇല്ലാതെയായി. 2018 ൽ ചെന്നൈയിലുണ്ടായ ജലപ്രളയവും കേരളത്തിലുണ്ടായ ജലപ്രളയവും നമ്മെ വലിയ പാഠമാണ് പഠിപ്പിച്ചത്. ഗ്രാമങ്ങൾ നഗരങ്ങളായി മാറിയപ്പോൾ മഴവെളളം ഒലിച്ച്പോകാനുളള സംവിധാനം ഇല്ലാതായി. വെളളംശേഖരിച്ച് ഭൂമിയിൽ താഴ്ത്തുന്ന മരങ്ങൾ ഇല്ലാതെയായി.അതുകൊണ്ടാണ് ഭൂട്ടാൻ എന്ന ചെറിയ രാജ്യം തങ്ങളുടെ ഭൂപ്രകൃതിയുടെ 60% സംരക്ഷിച്ച് നിർത്തിയിരിക്കുന്നത്.എന്തുകൊണ്ട് ഇത് നമുക്ക് മാത്രകയാക്കിക്കൂടാ? ഒറീസയിലെ നിയാം ഗിരികുന്നുകളും ഉത്തരാഖണ്ഡിലെ ശിവനാഥ്പുഴയും വികസനത്തിൻെറ പേരിൽ വിറ്റുകളഞ്ഞ നാം ഓർത്തു വെക്കേണ്ടചില പേരുകളാണ്.പരിസ്ഥിതിയ്ക്കു വേണ്ടി രക്തസാക്ഷികളായ പെട്രാ കെല്ലിയും ശങ്കർ ഗുഹാനിയോഗിയും,കെൻസരോവിപയും ഒരുകോടി മരങ്ങൾ നട്ടുപിടിപ്പിച്ച വാൻഗാരിമാതായെപ്പോലുളളവരും നമ്മുടെ മുൻപിലുണ്ട്. ഐ പി സി സി 2008-നാലാമത്തെ റിപ്പോർട്ടിൻെറ അവസാനഅഭിപ്രായത്തിൽ കൗതുകമായ കാര്യം ,മൂന്നാം ലോകരാജ്യങ്ങൾ ഒന്നാംലോകസമൂഹത്തെപ്പോലെവികസിക്കാത്തതുകൊണ്ടാണ് ഭൂമി ഇന്നും ബാക്കിയുളളത് എന്നാണ് അമേരിക്കയിലെ ഒരു പൗരൻെറ പ്രതിശീർഷകാർബൺ പുറന്തളളലിൽ ഇരുപത്തേഴ്ടൺ ആണ് ലോകത്തെ നാണൂറ് മുതൽ അഞ്ഞൂറ്വരെ വരുന്ന പരമ ദരിദ്രരുടെ പ്രതിശീർഷ കാർബൺ പുറംതളളൽ ഒന്നരടൺ ആണ്.ഈ ഒന്നര ടൺ ഇരുപത്തിഏ‍‍ഴ് ടൺ ആയാൽ ഭൂമി അവസാനിക്കും.അതുകൊണ്ട് ദാരിദ്ര്യം കൊണ്ടാണ് സമ്പത്ത് കൊണ്ടല്ല എന്നിടത്ത് നാം ലോകത്തെ എത്തിച്ചു കഴിഞ്ഞു രണ്ട് ഡിഗ്രി അന്തരീക്ഷതാപം ഉയർന്നാൽ ഒരു മീറ്റർ മുതൽ നാല് മീറ്റർ വരെ സമുദ്രജലനിരപ്പ് ഉയരുകയും,ഒരു മീറ്റർ ജലനിരപ്പ് ഉയർന്നാൽ നൂറ് കോടിജനങ്ങളുടെ ആവാസസ്ഥാനം മുങ്ങിപ്പോകുകയും നാല് മീറ്റർ ജലനിരപ്പ് ഉയർന്നാൽ മുന്നൂറ്കോടി മനുഷ്യരുടെ ആവാസസ്ഥാനം മുങ്ങിപ്പോകുമെന്നതാണ് യാഥാർത്ഥ്യം. ഒരു ആവാസവ്യവസ്ഥയുടെ ആണിക്കല്ലുകളായ വൃക്ഷങ്ങളെ ഈശ്വരൻമാരായിക്കണ്ട് ആരാധിച്ചിരുന്ന ഭാരതത്തിൽ ഇന്ന് വനനശീകരണത്തിൻെറ തോത് വളരെ കൂടിക്കൊണ്ടിരിക്കുകയാണ്. ജലം ശേഖരിക്കുന്നതിലും,മഴ പെയ്യുന്നതിലും വൃക്ഷങ്ങൾക്കുളള പങ്ക് മനസ്സിലാക്കുമ്പോൾ മാത്രമേ വനനശീകരണം വരുത്തുന്ന പാരിസ്ഥിതികനാശം തിരിച്ചറിയാൻ കഴിയൂ. കുന്നുകൾ ഇല്ലാതാകുന്നതും,വയലുകളും തോടുകളും ഇല്ലാതാകുന്നതും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ അതിനെച്ചുറ്റിപ്പറ്റി നിൽക്കുന്ന ഒരു ആവാസവ്യവസ്ഥയെ തന്നെ ഇല്ലാതാക്കുകയാണെന്ന് നാം മറന്ന്പോകുന്നു.കഠിനമായ മണൽക്കൊളളമൂലം ഭാരതപ്പുഴയും പമ്പയുമൊക്കെ ഇന്ന് ശുഷ്കിച്ച് കഴിഞ്ഞിരിക്കുന്നു. മലിനീകരണമാണ്പരിസ്ഥിതി നേരിടുന്ന മറ്റൊരുവെല്ലുവിളി. വികസനത്തിൻെറ പേരിൽ പണിതുയർത്തിയ വ്യവസായശാലകൾ പുറത്തുവിടുന്ന മലിനജലംമൂലം മത്സ്യങ്ങളുടേയും മറ്റ് ജീവജാലങ്ങളുടേയും നിലനിൽപ് തന്നെ ഇല്ലാതാക്കിയ മാലിന്യത്തിൻെറ കഥയാണ് ചാലിയാർപ്പുഴയ്ക്ക് പറയാനുളളത്.കുന്നുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കീടനാശിനികളും പരിസ്ഥിതിയ്ക്ക് ദോഷംതന്നെയാണ്. വാഹനങ്ങൾ പുറംതളളുന്ന കാർബൺഡൈഒാക്സൈഡ് മൂലമാണ് ഒാസോൺ പാളിയിൽ വിളളലുണ്ടാകുന്നത്. നർമ്മദയുടെ പോരാളി എന്നറിയപ്പെട്ട (അന്തരിച്ച) കേന്ദ്ര വനം-പരിസ്ഥിമന്ത്രി അനിൽ മാധവ് യദവ് തൻെറ വിൽപത്രത്തിൽ, തൻെറ സ്മരണയ്ക്കായി മരം നട്ടാൽ മതി എന്ന് എഴുതി വച്ചതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഗംഗാനദിക്കുവേണ്ടി 112 ദിവസം ഉപവാസമെടുത്ത് രക്തസാക്ഷിയായ ജ്ഞാനസ്വരൂപയെ പോലുളളവരെ മാതൃകയാക്കണം. പ്രകൃതി നമുക്ക് അപരനാണ്. പ്രകൃതിയെ ആത്മമായി കാണുക. നാം തന്നെയാണ് പ്രകൃതിയെന്നും പ്രകൃതി തന്നെയാണ് നാം എന്നും മനസ്സിലാക്കുക. ആ ഒരുബോധം ഇല്ലാത്തതുകൊണ്ടാണല്ലോ ,മനുഷ്യയൻ മരണപ്പെട്ടെന്നും മൃഗങ്ങൾ ചത്തുതുലഞ്ഞെന്നും പറയുന്ന ഒരു അസമത്വബോധത്തിലേയ്ക്ക് നാം അധഃപതിച്ചു പോയത്.

“എല്ലാവരും ലോകത്തെ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. എന്നാൽ സ്വയം മാറുന്നതിനെ കുറിച്ച് ആരുംചിന്തിക്കുന്നില്ല” എന്ന ടോൾസ്റ്റോയിയുടെ വാക്കുകൾ പ്രകാരം തുടങ്ങാം പ്രകൃതി സംരക്ഷണം. സ്വയം നന്നാവുക!

സോജു സി ജോസ്
9 എ കെആർകെപിഎംബിഎച്ച്എസ്
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം