14366/മഹാമാരി
< 14366
മഹാമാരി ക്ഷണിക്കാതെ വന്നോരഥിതിയല്ലേ നീ
ഭയം തെല്ലുമില്ലെന്നോർക്ക നീ ചേർത്തു നിർത്തിടും ഒരുമിച്ചു നിന്നിടും മനസ്സുകൊണ്ട് നമ്മൾ ഒരുമിച്ച് നിന്നിടും ഈ ലോകത്തു നിന്നും നിന്നെ തുരത്തി ടാനായ് ഒരുമിച്ചു നിന്നിടും പരത്തുകില്ല കോവിഡിൻ ഭീമമാണുക്കളെ ധീരരായ് പൊരുതിടും തിരിച്ചു വന്നീടും നാം കരുത്തരായ് പൊരുതിടും അകന്നു പോയീടും വരെ പോയ് മറഞ്ഞുവോ മർത്യാ നിൻ തിരക്കുകൾ പോയ് മറഞ്ഞുവോ മർത്യാ നിൻ രോഗങ്ങൾ തിരിച്ചു വന്നിടും നാം നന്മയുള്ള മർത്ത്യരായ് ഇണക്കവും പിണക്കവുമുള്ളൊരീ ലോകത്തിൽ തിരിച്ചു വന്നീടും നാം കരുത്തരായ് വീരരായ് വിദ്യാലയാങ്കണങ്ങളിൽ എത്തിടും നാം വീരരായ്
|