കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/അക്ഷരവൃക്ഷം/ലേഖനം
കൊറാണ വൈറസ് രോഗം 2019(covid19)
SARS വൈറസുമായി അടുത്ത ബന്ധമുള്ള ഒരുപകർച്ചവ്യാധിയാണ് കൊറാണ വൈറസ് രാഗം 2019 (SARS-CoV-2, ) ( COVID-19 ). രോഗം ബാധിച്ച വ്യക്തികളിൽ നിന്ന് തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉണ്ടാകുന്ന ചെറിയതുള്ളികൾ വഴിയാണ് ഇത് പ്രാഥമികമായി ആളുൾക്കിടയിൽപടരുന്നത്.രോഗാണുസമ്പർക്കമുണ്ടാകുന്ന സമയം മുതൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്ന സമയം സാധാരണയായി 2 മുതൽ 14 ദിവസം വരെയാണ്. വ്യക്തിശുചിത്വം പാലിക്കുക,രോഗബാധിതരിൽനിന്ന് അകലം പാലിക്കുക എന്നിവ രോഗപ്പകർച്ച തടയാൻ ആരാഗ്യപ്രവർത്തകർ ശുപാർശ ചെയ്യുന്നു. ചുമക്കുമ്പാൾ മൂക്കും വായയും മൂടുന്നതിലൂടെ രോഗാണുവ്യാപനം കുറെയേറെ തടയാം.
'രോഗം പടരാതിരിക്കുന്നതിനു
സ്വീകരിക്കേണ്ടമുൻ കരുതലുകൾ.
രോഗബാധിത പ്രദേശങ്ങളിൽ നിന്നു വന്നവർ
ശ്രദ്ധിക്കേണ്ടത്.
- രോഗമുള്ള പ്രദേങ്ങളിൽ നിന്നു വന്നവർ സർക്കാർ
നിർദ്ദേിക്കുന്നത്ര കാലയളവ് മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ കാറ്റും വെളിച്ചവുമുള്ള മുറികളിൽ കഴിയുക.
- ചുമ, പനി,ശ്വാസതടസ്സം തുടങ്ങിയ രോഗ
ലക്ഷണങ്ങൾ കണ്ടാൽ സർക്കാർ സംവിധാനങ്ങളുമായി ബന്ധപ്പെടുക.
- രോഗ ലക്ഷണമുള്ളവർ യാത്രയ്ക്ക് പൊതുവാഹനങ്ങൾ
ഉപയാഗിക്കാതിരിക്കുക.
- മാസ്ക് ഉപയോഗിക്കുക
പൊതു ജനങ്ങൾ ശ്രദ്ധിക്കേണ്ടത്
- കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവുമുപയോഗിച്ച്
നന്നായി വൃത്തിയാക്കുക. * ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കകു.
- കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്,മൂക്ക്,വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടാതിരിക്കുക.
- പനിയുള്ളവർ ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക..
- ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായയും അടച്ചു പിടിക്കുക.
- അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക.
- സോഷ്യൽ മീഡിയയിലൂടെ തെറ്റായ കാര്യങ്ങൾ
പ്രചരിപ്പിക്കാതിരിക്കുക.
- സർക്കാർ സംവിധാനങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ മാത്രം വി്ശ്വസിക്കുക.
- സർക്കാർ നിയന്ത്രണങ്ങൾ പൊതുജന നന്മയ്ക്കാണ്.
- താല്ക്കാലികമായ അസൗകര്യങ്ങൾ പൊതുജന
നന്മയെക്കരുതി ക്ഷമയോടെ സ്വീകരിക്കുക.
വൈഷ്ണവ്.എം.(8A)