ഗവ എച്ച് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/മനുഷ്യന്റെ ദുരന്തങ്ങൾ

16:37, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുഷ്യന്റെ ദുരന്തങ്ങൾ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുഷ്യന്റെ ദുരന്തങ്ങൾ

മനുഷ്യ, നീ സഹിക്കുന്നതോ
പലവക ദുരന്തങ്ങൾ,
നീ കാണുന്നില്ലേ ദുരന്തങ്ങൾ ദേവ?
മനുഷ്യരെ നീ എന്തിനുവേണ്ടി ?
മനുഷ്യന്റെ ദുരന്തങ്ങൾ
മനുഷ്യനാൽ ചെയ്യുന്നതും.
മനുഷ്യൻ പ്രകൃതിരമണിയെ
ഉപദ്രവിക്കുകയും പാവമാം
“ശ്രീ” എന്ന പ്രകൃതി.
പ്രകൃതിതന്നെ മനുഷ്യനും
ദുരന്തങ്ങൾ വരുത്തുന്നതും.
പ്രളയമഹാമാരിയും ഒരുക്കുന്നു
വൈറസ്സിൻറെ വിളയാടൽകൊണ്ട്
മനുഷ്യൻ ദുരന്തങ്ങൾ അനുഭവിക്കുന്നു.
ലക്ഷക്കണക്കിനുപേർ മരിച്ചുപോകുന്നു.
മനുഷ്യനെ ഭയപ്പെടുത്തുവാൻ,
ദേവൻ തന്ന ശിക്ഷ.
മനുഷ്യന്റെ നല്ല ശീലങ്ങൾവരുവാൻ ദേവൻ,
വ്യക്തി ശുചിത്വം പഠിപ്പിച്ചു.
ദേവാ ! മനുഷ്യനു നല്ല ശീലങ്ങൾ
പാഠമായി തരേണമേ !!
 

പൃഥ്വി.പി.പി
8 C ജി .എച്ച്..എസ്.എസ്.പള്ളിക്കുന്ന്.
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത