15:51, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ
ഉച്ചനേരത്തൊരു കൊച്ചു മയക്കത്തിൽ
പിച്ചവച്ചെത്തിയ കാർമുകിലേ
തല്ലിച്ചിതറുമാ ചില്ലു കണക്കെയെൻ
മുന്നിലുന്മാദിനിയായ് പൊഴിഞ്ഞു.
പൂക്കുന്ന തൈമാവിൻ ചില്ലകളും
നിരന്നാടുന്ന കൈതോലക്കൂട്ടങ്ങളും കാറ്റിൽ ചാഞ്ചാടിയാടും വയൽപ്പൂക്കളും
മഴപ്പെണ്ണിന്റെ കുളിരേറ്റ് വാങ്ങുന്നുവോ
പുഴ മേലെ ഓളങ്ങൾ അണയുന്നുവോ
മലമുകളിലെ ഉറയോടിഴുകുന്നുവോ
നിന്റെ സ്മൃതി ഗീതം അലകളായ് തഴുകി കിട്ടുമ്പോൾ
എന്റെ ഗതകാലസ്മരണകൾ ഉണരുന്നിതാ
മഴയൊരു ഗീതമാക്കുന്നവോ
എൻ മനമൊരു മയിലായി ആടുന്നുവോ
നീളുന്ന ചെമ്മണ്ണു പാതകളിൽ
മഴ നീര് തുഴയുന്നു നാഗത്തെ പോൽ
റൂബി ഫാത്തിമ
IV A വരിക്കോളി എൽ പി എസ് നാദാപുരം ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത