ജി.എൽ.പി.എസ് വിളമന/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

കൊച്ചുകുട്ടികളായ നാം നമ്മുടെ വീടുകളിൽ നിന്നും ശുചിത്വം തുടങ്ങണം . അതിനു വേണ്ടി നാം വലിയവരിൽ നിന്നും കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കണം .അവരിൽ നിന്നും നല്ല ശീലങ്ങൾ കണ്ടു പഠിക്കണം . നാം രാവിലെ ഉണർന്നതിനു ശേഷം പ്രഭാതകൃത്യങ്ങൾ ചെയ്യണം.ടോയ്‌ലറ്റിൽ പോയതിനനു ശേഷം കൈകൾ സോപ്പുപയോഗിച്ചു കഴുകണം. ഭക്ഷണം കഴി ക്കുന്നതിനു മുൻപും ശേഷവും കൈകൾ നന്നായി കഴുകണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.രാവിലെ യും വൈകുന്നേരവും കുളിക്കണം. കൈവിരലുകളിലെ നഖം വെട്ടികളയണം.
സ്‌കൂളിൽ പോവുകയും വരികയും ചെയ്യുമ്പോൾ അച്ചടക്കം പാലിക്കണം. പാദരക്ഷ വീടിനു പുറത്ത് അഴിച്ചു വയ്ക്കണം. നമ്മുടെ വസ്ത്രം അഴുക്കുപറ്റാതെ നോക്കണം ഒരു ദിവസം ഇ ട്ട വസ്ത്രം അലക്കാതെ അടുത്ത ദിവസം ഉപയോഗിക്കരുത്. ശുചിത്വത്തിന്റെ കാര്യത്തിൽ നാം ഒരു മടിയും കാണിക്കരുത്."ശുചിത്വം നിലനിർത്തിയാൽ മാത്രമേ ആരോഗ്യം നിലനിർത്താൻ സാധിക്കുകയുള്ളൂ."

വിഷ്ണു.വി .എസ്‌
1 A ജി. എൽ .പി .എസ് വിളമന
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം