എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/വിരഹ ഗാനം

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിരഹ ഗാനം


രാപ്പക്ഷി പാടുന്ന രാഗം കേൾക്കേ
പിടയുന്നു എൻ മനം നീറിടുന്നൂ ....
ആ പാട്ടിൽ ചിതറിടും ദു:ഖമുണ്ട്.
ആ പാട്ടിൽ ചിതറിടും സ്വപ്നമുണ്ട്,
മാനുഷർ വെട്ടിക്കൊലപ്പെടുത്തിയ
ആ മാവിൻ കൊമ്പത്ത്
തൻ ഓമനക്കുഞ്ഞുങ്ങൾ പാർത്തിരുന്നു..
ഇര തേടിപ്പോയ ആ രാപ്പക്ഷി
കണ്ടത് ചിന്നി ചിതറിയ തൂവലും
രക്തം പുരണ്ടൊരു കൂടും മാത്രം.....!!
തൻ കുഞ്ഞുങ്ങളെ കൊന്ന മനുഷ്യർക്കെതിരെ
പാടിടുന്നൂ ആ വിരഹ ഗാനം


ഷഹാന ഷെറിൻ
7 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത