എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/വരാനിരിക്കുന്ന നാശങ്ങൾ

15:12, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വരാനിരിക്കുന്ന നാശങ്ങൾ


ജാലകപ്പാളികളിലൂടെ ഞാൻ നോക്കിയിരിക്കേ,
മഴ തേങ്ങലോടെ പെയ്തു
അവൾ തന്നോടൊരു നൊമ്പര കഥ
പറയാനൊരുങ്ങി വന്നു
നീ ഇന്നലെ വെട്ടിനശിപ്പിച്ച മരങ്ങളെയും ,
മണൽ വാരിയ പുഴകളെയും
കത്തിച്ച ചപ്പുചവറുകളുടെയും
സങ്കടങ്ങൾ നീ അറിയുന്നുവോ ....?
ഇന്ന് നീ അനുഭവിക്കുന്ന
വേദനകൾ നീ തന്നെ
സൃഷ്ടിച്ചതാണെന്ന് നീ അറിയണം.
നീ ഇല്ലാതാക്കിയ മരങ്ങൾ നിനക്ക് വരൾച്ചയും,
വറ്റിവരണ്ട പുഴകൾ പ്രളയവും,
ചപ്പുചവറുകളുടെ ദുർഗന്ധം നിനക്ക് പകർച്ചവ്യാധികളും നൽകിയില്ലേ" .....
ഇനിയുമെത്ര നാശങ്ങൾ
വരാനിരിക്കുന്നു...!!!
നിനക്കായ് അവർ ഒരുക്കി വെച്ച നാശങ്ങൾ
അവർ ഓരോന്നായി സമ്മാനിച്ചു കൊണ്ടിരിക്കും....
കാത്തിരിക്കു നീ ......


ഷഹാന ഷെറിൻ
7 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത