കൊറോണ നാടുവാണിടും കാലം. മാനുഷ്യരെല്ലാരും ഒന്നു പോലെ. അന്തിക്കുമന്തി അടിച്ചോരെല്ലാം ചന്മന്തി നുള്ളി നുണഞ്ഞിടുന്നു കാറിലിരുന്നു പറന്നോരെല്ലാം കാവലിരിപ്പാണ് പൂമുഖത്ത്. മട്ടത്തിൽ വെട്ടിയൊരുക്കാൻ മുടി വെട്ടുകാരാരുമി നാട്ടിലില്ല കൂട്ടുകാരന്യോന്യം വെട്ടിടുന്നു. മൊട്ടത്തലകൾ നിറഞ്ഞിടുന്നു . ഊറ്റം പറഞ്ഞ നടന്നവനും. ചെറ്റക്കുടിലിൽ കഴിഞ്ഞവനും മുറ്റത്തെ പ്ലാവിൽ വലിഞ്ഞു കേറി. തീറ്റക്കു വല്ലതും കൊയ്തിടുന്നു. മക്കളെ പോറ്റുന്ന പാടറിഞ്ഞു. ചക്കക്കുരുവിൻ രുചി അറിഞ്ഞു. ചിക്കനും പോത്തും മീനുമില്ല. നാളുകൾ അങ്ങനെ നീങ്ങിടുന്നു. വള വള മിന്നും വെളിച്ചമില്ല. മങ്കമാർ താളത്തിൽ പാട്ടു പാടും. മാമാങ്ക കല്യാണമൊന്നുമില്ല. തമ്മിലടിയും കലഹം ഇല്ല. വണ്ടിയിടിച്ച് മരണമില്ല . മട്ടത്തിൽ കയ്യുകൾ സോപ്പി ടേണം. വ്യക്തി ശുചിത്വം പാലിക്കേണം. പുറത്തിറങ്ങാതെ നോക്കിടേണം. മുഷ്ട്ടി ചുരുട്ടിയ യൗവ്വനങ്ങൾ കത്തിക്കയറിയ ഭാഷണങ്ങൾ. ശബ്ദ കോലഹലഘോഷണങ്ങൾ. എല്ലാം നിലച്ചു നിശ്ശബ്ദമായി.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത