ജി എൽ പി എസ് വളരാട്/അക്ഷരവൃക്ഷം/പ്രാവ്

Schoolwiki സംരംഭത്തിൽ നിന്ന്
12:54, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പ്രാവ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രാവ്

ഒരിടത്ത് ഒരു വീട്ടിൽ ഒരു അപ്പൂപ്പൻ താമസിച്ചിരുന്നു. അപ്പൂപ്പന് ആരും കൂട്ടിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് ഒറ്റയ്ക്ക് താമസിച്ച് മടുത്തു. കൂട്ടിനായി ഒരു പ്രാവിനെ വളർത്തി. സ്വന്തം കുഞ്ഞിനെപ്പോലെ ആ പ്രാവിനെ സംരക്ഷിച്ചു പോന്നു. എപ്പോഴും അതിനെ തോളത്ത് വെച്ച് നടന്നു. അപ്പൂപ്പൻ തൻറെ സമയം മുഴുവൻ അരുമയായ പ്രാവിനോട് ഒപ്പം ചെലവഴിച്ചു. പറക്കാൻ പോലും പ്രാവിനെ അപ്പൂപ്പൻ അനുവദിച്ചില്ല. അങ്ങനെ ഒരു ദിവസം അപ്പൂപ്പൻ മരിച്ചു. പ്രാവ് തനിച്ചായി. അമിത പരിചരണം മൂലം ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകാതെ പ്രാവ് വിഷമിച്ചു. ഭക്ഷണവും വെള്ളവും കിട്ടാതെ ആ പാവം ചത്തുപോയി. സ്നേഹവും പരിചരണവും അധികമായാൽ ഉള്ള ദോഷം ഇപ്പോൾ മനസ്സിലായില്ലേ?

സിദാൻ
3 ജി എൽ പി എസ് വളരാട്,മലപ്പുറം,മഞ്ചേരി,
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ